ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; കാടുമൂടി സ്നാനഘട്ടം
text_fieldsപുനലൂർ ടി.ബി ജങ്ഷനിലെ തീർഥാടകരുടെ വിശ്രമകേന്ദ്രം കാടുമൂടിയ നിലയിൽ
പുനലൂർ: ശബരിമല ഇടത്താവളമായ പുനലൂരിലെ സ്നാനഘട്ടം കാടുമൂടിയത് നീക്കുന്നില്ല; ശബരിമല തീർഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പുനലൂർ ടി.ബി ജങ്ഷനിൽ കല്ലടയാറിന്റെ തീരത്താണ് തീർഥാടകർക്കുള്ള വിശ്രമകേന്ദ്രവും അനുബന്ധ സൗകര്യങ്ങളും ഉള്ളത്. ജില്ല ടൂറിസം വകുപ്പിന്റെ ചുമതലയിലാണ് ഈ കേന്ദ്രം.
കഴിഞ്ഞ ശബരിമല സീസൺ അവസാനിച്ചപ്പോൾ അടച്ചുപൂട്ടി പോയതാണ്. ശുചിമുറിയും ചുറ്റുപാടും കാടുമൂടി ഇഴജന്തുക്കളുടെ കേന്ദ്രമായി. ശുചിമുറികൾ പലതും തകർന്നു കിടക്കുന്നു. മുമ്പ് ഇവിടെ തുടക്കമിട്ട ചില നിർമാണ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. വൈദ്യുതി സംവിധാനവും തകർച്ചയിലാണ്. ആറ്റിലുള്ള കുളിക്കടവിന് മതിയായ സുരക്ഷ സൗകര്യങ്ങളില്ല.
കിഴക്കൻ മേഖലയിൽ എത്തുന്ന തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ഔദ്യോഗിക തലത്തിൽ നടപടിയായില്ല. കഴിഞ്ഞ രണ്ടുവർഷം കോവിഡ് ഭീതിയും നിയന്ത്രണങ്ങളും കാരണം ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പന്മാർ ഇതുവഴി കുറവായിരുന്നു. ഇത്തവണ കൂടുതൽ ആളുകൾ എത്താനിടയുള്ളതിനാൽ അതിനനുസൃതമായ സൗകര്യം ഒരുക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

