മക്ക ഹറമിൽ ജുമുഅക്ക് പുതിയ പ്രസംഗപീഠം
text_fieldsമക്കയിലെ മസ്ജിദുൽ ഹറാമിൽ സ്ഥാപിച്ച പുതിയ പ്രസംഗപീഠം
ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ ജുമുഅ ഖുതുബക്ക് പുതിയ പ്രസംഗപീഠം (മിംബർ). പുതുവർഷത്തിലെ ആദ്യത്തെ ജുമുഅക്കാണ് മസ്ജിദുൽ ഹറാമിൽ പുതിയ പ്രസംഗപീഠം ഉപയോഗിച്ചത്.
ഈ മിംബറിൽവെച്ചാണ് ഇമാം ജുമുഅ ഖുത്തുബ നിർവഹിച്ചത്. ‘റുവാഖ്’ എന്ന സൗദി ദാരുശിൽപ മാതൃകയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സവിശേഷമായ ഇസ്ലാമിക വാസ്തുവിദ്യയിൽ രൂപകൽപന ചെയ്ത മിംബർ ഏറ്റവും മികച്ച വസ്തുക്കളുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
വാസ്തുവിദ്യയിലും നിർമാണത്തിലും ലോകത്ത് വിസ്മയമായി മാറിയ മസ്ജിദുൽ ഹറാമിന്റെ നിർമാണം പോലെ പുതിയ മിംബറും ഏറ്റവും മികച്ച ഡിസൈനുകളിൽ അതുല്യമായ ഒന്നായിരിക്കാൻ ഇരുഹറം കാര്യാലയം ശ്രദ്ധിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

