Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightമ​ധു​ര​മീ മൈ​ത്രി...​...

മ​ധു​ര​മീ മൈ​ത്രി...​ തി​റ​​യു​​ത്സ​​വ ഘോ​​ഷ​​യാ​​ത്ര​​ക്കാ​​ർ​​ക്ക്​ ​പാ​യ​സം വി​ള​മ്പി ന​ജീ​ബും കു​ടും​ബ​വും

text_fields
bookmark_border
temple festival
cancel
camera_alt

ന​​ടോ​​ൽ ക്ഷേ​​ത്ര​​ത്തി​​ലെ തി​​റ​​യു​​ത്സ​​വ

ഘോ​​ഷ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ​​ക്ക്​ എം.​​കെ. ന​​ജീ​​ബും കുടുംബവും പാ​​യ​​സം ന​​ൽ​​കു​​ന്നു


കു​​റ്റ്യാ​​ടി: ഇൗ ​വ​ർ​ഷ​വും ന​ജീ​ബും കു​ടും​ബ​വും പ​തി​വു​തെ​റ്റി​ച്ചി​ല്ല. മ​ത​മൈ​ത്രി​ക്ക് മു​റി​വേ​റ്റു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്താ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കു​ന്ന സ്വീ​ക​ര​ണം ഇ​ക്കു​റി​യും തു​ട​ർ​ന്ന​ത്. ന​​ടോ​​ൽ തി​​റ​​യു​​ത്സ​​വ​​ത്തി​​ന്റെ ഭാ​​ഗ​മാ​​യ കൊ​​ല്ല​​ൻ​​വ​​ര​​വ്​ ഘോ​​ഷ​​യാ​​ത്ര​​ക്കാരെയാണ് ന​ജീ​ബും കു​ടും​ബ​വും പാ​യ​സം ന​ൽ​കി സ്വീ​ക​രി​ക്കാ​റു​ള്ള​ത്.

ഇ​ത്ത​വ​ണ​യും ഈ ​പ​തി​വി​ന് മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​വെ​ച്ചാ​ണ് അ​വ​ർ സ്വീ​ക​രി​ച്ച​ത്. കൊ​​ല്ല​​ൻ​​വ​​ര​​വ് ഘോ​ഷ​യാ​ത്ര ക​​ള്ളാ​​ടു​​നി​​ന്ന്​ കു​​റ്റ്യാ​​ടി ടൗ​​ൺ വ​​ഴി വ​​രു​​മ്പോ​​ഴാ​​ണ്​ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തെ മ​​ലേ​​നാ​​ണ്ടി​​യി​​ൽ വീ​​ട്ടി​​ൽ​​നി​​ന്ന്​ ന​​ജീ​​ബും ഭാ​​ര്യ ഇ.​​വി. ഹു​​ദ​​യും ബ​​ന്ധു​​ക്ക​​ളും ചേ​​ർ​​ന്ന്​​ എ​​ണ്ണൂ​​റി​​ലേ​​റെ പേ​​ർ​​ക്ക്​ പാ​​യ​​സം ന​​ൽ​​കി​​യ​​ത്.

കാ​​ട്ടി​​ലെ​​പീ​​ടി​​ക​​യി​​ൽ ശ​​ശി​​യു​​ടെ വീ​​ട്ടി​​ൽ​​നി​​ന്ന്​ തു​​ട​​ങ്ങു​​ന്ന ഘോ​​ഷ​​യാ​​ത്ര​​ക്ക്​ മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ ആ​​ന​​യു​​ടെ അ​​ക​​മ്പ​​ടി​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. തി​​റ​​യു​​ത്സ​​വ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യാ​​ണ്​ കു​​റ്റ്യാ​​ടി​​യി​​ൽ ച​​ന്ത ആ​​രം​​ഭി​​ച്ച​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode News
News Summary - Najeeb and family served payasam in temple festival
Next Story