Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഅ​ടു​ത്ത ഹ​ജ്ജ്​...

അ​ടു​ത്ത ഹ​ജ്ജ്​ സീ​സ​ൺ ​ ഒ​രു​ക്കം നേ​ര​ത്തേ ന​ട​ത്താ​ൻ നീ​ക്കം

text_fields
bookmark_border
അ​ടു​ത്ത ഹ​ജ്ജ്​ സീ​സ​ൺ ​ ഒ​രു​ക്കം നേ​ര​ത്തേ ന​ട​ത്താ​ൻ നീ​ക്കം
cancel

മ​നാ​മ: അ​ടു​ത്ത ഹ​ജ്ജ്​ സീ​സ​ണു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ദ്​​നാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ത്താ​ൻ വ്യ​ക്​​ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം അ​ഹ്​​മ​ദ്​ അ​ൽ ഫാ​തി​ഹ്​ ഇ​സ്​​ലാ​മി​ക്​ സെ​ന്‍റ​റി​ൽ ഹ​ജ്ജ്​ മി​ഷ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹ​ജ്ജ്​ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ​ക്ക്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ അ​ദ്ദേ​ഹം പ്ര​ത്യേ​കം ​ന​ന്ദി​ പ്ര​കാ​ശി​പ്പി​ച്ചു. ബ​ഹ്​​റൈ​നി​ൽ നി​ന്നു​ള്ള ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​ൻ സാ​ധി​ച്ച​താ​

യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സീ​സ​ണു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ ന​ട​ത്തു​ന്ന​തി​ന്​ ശ്ര​മി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ദി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും ക്ര​മ​പ്പെ​ടു​ത്താ​ൻ ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj NewsHajj Mission
News Summary - Move-to-make-next-Hajj-season-earlier
Next Story