Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightറ​മ​ദാ​നി​ലെ...

റ​മ​ദാ​നി​ലെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
റ​മ​ദാ​നി​ലെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യം
cancel

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​നി​ൽ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ന്യാ​യ വി​ല​ക്ക​യ​റ്റം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ഖ​ത്ത​ർ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. റ​മ​ദാ​നി​ൽ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​ത് ചി​ല ഉ​പ​ഭോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും വി​ല​യി​ലെ സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ക്വാ​ളി​റ്റി ലൈ​സ​ൻ​സി​ങ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ ബൂ​ഹി​ഷാം അ​ൽ സെ​യ്ദ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ആ​ട്ടി​ൻ മാം​സം വി​ല​യി​ൽ സ​ബ്‌​സി​ഡി ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സം​രം​ഭ​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ഹ്മ​ദ് ബൂ​ഹി​ഷാം അ​ൽ​സെ​യ്ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി മാ​ർ​ച്ച് 18ന് ​ആ​രം​ഭി​ച്ച ഈ ​സം​രം​ഭ​ത്തി​ന് കീ​ഴി​ൽ ഇ​തു​വ​രെ​യാ​യി 4800 ആ​ടു​ക​ളെ വി​റ്റ​ഴി​ച്ചു. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ കീ​ഴി​ൽ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ച​താ​യും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തോ​ടൊ​പ്പം വാ​ണി​ജ്യ ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ എ​ന്തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വു​മാ​യി അ​തി​ന്റെ ആ​ശ​യ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. മു​ഴു​വ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സേ​വ​ന​ങ്ങ​ളും ന്യാ​യ​വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം, വി​ദാം ഫു​ഡ് ക​മ്പ​നി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ആ​ട്ടി​ൻ​മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ദേ​ശീ​യ സം​രം​ഭ​ങ്ങ​ൾ ഈ​യി​ടെ ആ​രം​ഭി​ച്ചി​രു​ന്നു.

മാ​ർ​ച്ച് 18ന് ​ആ​രം​ഭി​ച്ച വി​ത​ര​ണം റ​മ​ദാ​ൻ അ​വ​സാ​നം വ​രെ തു​ട​രും. സം​യു​ക്ത​മാ​യ സം​രം​ഭ​ത്തി​ലൂ​ടെ 30,000 പ്രാ​ദേ​ശി​ക ആ​ടു​ക​ളെ​യാ​ണ് വി​ദാം ഫു​ഡ് ക​മ്പ​നി കു​റ​ഞ്ഞ വി​ല​ക്ക് പൗ​ര​ന്മാ​ർ​ക്ക് വി​ൽ​ക്കു​ന്ന​ത്. നേ​ര​ത്തേ, മാ​ർ​ച്ച് 12 മു​ത​ൽ റ​മ​ദാ​ൻ അ​വ​സാ​നം വ​രെ 900ല​ധി​കം സാ​ധ​ന​ങ്ങ​ൾ വി​ല​ക്കി​ഴി​വി​ൽ റ​മ​ദാ​നി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ത്തി​നും മ​ന്ത്രാ​ല​യം തു​ട​ക്കം​കു​റി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of CommerceRamadan 2023
News Summary - Ministry of Commerce to prevent price hike during Ramadan
Next Story