Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dharmapatha
cancel
Homechevron_rightLIFEchevron_rightSpiritualitychevron_rightകാരുണ്യം ചൊരിയുന്ന...

കാരുണ്യം ചൊരിയുന്ന പകലിരവുകൾ

text_fields
bookmark_border

റമദാനിലെ പവിത്രമായ രാപ്പകലുകളുടെ മൂന്നിലൊന്ന്​ പിന്നിട്ടിരിക്കുന്നു. അനുഗ്രഹകവാടങ്ങൾ തുറന്നും തിന്മയുടെ വഴികളിൽ വിലക്കേർപ്പെടുത്തിയും റമദാനെ സാർഥകമായി ഉപയോഗപ്പെടുത്താൻ സ്രഷ്​ടാവുതന്നെ സാഹചര്യമൊരുക്കുകയാണ്.

ആത്മസംസ്കരണത്തി​െൻറ അടിത്തറയായ തഖ്​വ (സൂക്ഷ്​മത) നേടാൻ കഴിയുമെന്നതാണ് വ്രതാനുഷ്ഠാനത്തി​െൻറ ഗുണഫലമായി ഖുർആൻ എടുത്തുപറഞ്ഞത്.

നോമ്പെന്നപോലെ എല്ലാ ആരാധനകളുടെയും ലക്ഷ്യവും ഇതുതന്നെ. 'തഖ്​വ' എന്ന സൂക്ഷ്​മത വിശ്വാസത്തിലും അനുഷ്ഠാനത്തിലും മാത്രം ഒതുങ്ങുന്നില്ല. സമഗ്രമായ ജീവിതരീതിയാണത്. ജീവിതത്തി​െൻറ എല്ലാ തുറകളിലും സൂക്ഷ്മത പുലർത്തുമ്പോഴാണ് ഒരാൾ 'മുത്തഖി' എന്ന പ്രയോഗം സാർഥകമാകുന്നത്. ആത്മീയ അഭിവൃദ്ധിക്കും ആസക്തികളെ നിയന്ത്രിക്കുന്നതിനും നോമ്പ് വിശ്വാസിയെ പ്രാപ്തനാക്കുന്നു.

കാരുണ്യം പെയ്തിറങ്ങുന്ന ഈ ദിനരാത്രങ്ങൾ ഉപയോഗപ്പെടുത്താനാവണം. അറിഞ്ഞും അറിയാതെയും പരസ്യമായും പരോക്ഷമായും ചെയ്തുപോയ തെറ്റുകളെല്ലാം ശുദ്ധീകരിക്കാൻ കഴിയണം. മനസ്സുറച്ചുള്ള ഹൃദയത്തി​െൻറ ഒരുക്കങ്ങളാണ്​ അതിനു വേണ്ടത്. സഹനവും ആത്മനിയന്ത്രണവുമാണ് വ്രതാനുഷ്​ഠാനത്തി​െൻറ മുഖമുദ്ര.

തിരുവരുൾ ഇവിടെ സ്​മർത്തവ്യമാണ്​: ''നോമ്പ് ഒരു പരിചയാണ്. നിങ്ങൾ നോ​െമ്പടുത്തെങ്കിൽ അനാവശ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും അക്രമത്തിനോ ചീത്തവിളിക്കാനോ വന്നാൽ 'ഞാൻ നോമ്പുകാരനാണ്​' എന്ന് അങ്ങോട്ടു പറയണം''.

സത്യാസത്യ വിവേചന പോരാട്ടമായിരുന്ന ബദ്റിന്റെ ഓർമകൾ അയവിറക്കുന്ന ഈ മാസത്തിൽ നമുക്ക് സ്വന്തത്തോട് ആത്മസമരം നടത്താം. അങ്ങനെ പാപമുക്തരായി, ഭാവി ജീവിതത്തിൽ സുകൃത സൂനങ്ങൾ സാധിച്ചെടുക്കാനുള്ള പാഥേയമൊരുക്കാൻ പവിത്രമായ ഈ പകലിരവുകൾ വഴി തുറക്കട്ടെ!

പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ (ജ​ന. സെ​ക്ര​ട്ട​റി, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ​ ഉ​ല​മ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
News Summary - Merciful days and nights
Next Story