ക്രിസ്മസിന്റെ ഓർമകൾ
text_fieldsസുനിൽ തോമസ്, റാന്നി
ബഹ്റൈനിലെ വായനക്കാർക്ക് ക്രിസ്മസ് കാല ഓർമകൾ പങ്കുവെക്കാനുള്ളതാണ് ‘ഓർമയിലൊരു നക്ഷത്രം’ എന്ന കോളം. ഓർമയിൽ തങ്ങി നിൽക്കുന്ന പ്രത്യേകതയുള്ള ഒരു ക്രിസ്മസ് ദിനത്തിന്റെ ഓർമയാണ് പങ്കുവെക്കേണ്ടത്. കുറിപ്പുകൾ +97339203865 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ bahrain@gulfmadhyamam.net എന്ന ഇമെയിലിലോ അയക്കണം.
എന്നും തണുപ്പിന്റെ അകമ്പടിയുമായി എത്തുന്ന ഡിസംബറിൽ കുളിരിന്റെയും കുളിർമയുടെയും അന്തരീക്ഷം നമുക്ക് ചുറ്റിലും പടർത്താൻ സാധിക്കുന്ന സന്തോഷനിമിഷങ്ങളാണ് ക്രിസ്മസ് നാളുകൾ. ക്രിസ്മസ് കരോൾ അതിൽ എടുത്തുപറയേണ്ട ഒരു പ്രധാനപ്പെട്ട ഇനമാണ്.
ദിവസങ്ങളോളം വീടുകൾ കയറി കരോൾ പാട്ടുകൾ പാടി സന്ദേശം കൈമാറി സന്തോഷവും സമ്മാനവും പരസ്പരം പങ്കിടുന്ന ക്രിസ്മസ് രാവുകൾ ഏറെ പ്രിയപ്പെട്ടതാണ്. വീടുകളിൽ നേരിട്ട് ചെന്ന് സുഹൃദ്ബന്ധങ്ങൾ പുതുക്കാനും പരിചയപ്പെടാനും പരസ്പരം സാഹോദര്യത്തിന്റെ സൗഹൃദം പകരാനും ക്രിസ്മസ് രാവുകൾ ഒഴിച്ചുകൂടാൻ ആവാത്ത രീതിയിൽ പ്രാധാന്യമുള്ളതാണ്. ക്രിസ്മസ് കരോൾ പാട്ടുകളായി, വാക്യങ്ങളായി, പ്രാർഥനകളായി വീടുകളിൽ സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അലമാലകൾ തീർക്കുന്ന നിമിഷങ്ങൾ ക്രിസ്മസിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.
ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും ഒക്കെ ഈ കരോൾരാവിൽ ചെന്നുകയറുന്ന വീടുകളിൽ കണ്ടുമുട്ടാനും കുശലം പറയാനും കിട്ടുന്ന നിമിഷങ്ങൾ യന്ത്രികമായ ജോലിത്തിരക്കിൽ നിന്നും ഒരല്പം മാറി മാനസിക പിരിമുറക്കത്തിന് അയവ് വരുത്തുന്ന മാനസികോല്ലാസം പ്രദാനം ചെയ്യുന്ന നിമിഷങ്ങളാണ് കരോൾ രാവുകൾ സമ്മാനിക്കുന്നത്. വീടുകൾ കയറിയിറങ്ങി പാതിരാത്രി വരെ നീളുന്ന കരോൾ സർവിസുകൾ കുടുംബമായി സ്നേഹം പങ്കിടുന്ന സൗഹൃദകൂട്ടായ്മയായി തുടരട്ടെ.
പവിഴദ്വീപിലെ മതസാഹോദര്യത്തിന് പേരും പെരുമയും ഒരു തരി പോറൽ പോലുമേൽക്കാതെ ഇനിയും അഭംഗുരം മുന്നേറട്ടെ. ഇത്തവണത്തെ ക്രിസ്മസ് വർഷങ്ങളായി കൈകൊട്ടിയും പാട്ടുപാടിയും വാക്യം പറഞ്ഞും മുന്നേറുമ്പോൾ ഒരു പാട്ട് സ്വന്തമായി എഴുതി കരോൾ ഗാനത്തിന്റെ സ്വാഭാവികമായ ചടുല താളത്തിന്റെ ആവേശത്തിൽ "സുകൃത ജനനം" എന്ന പേരിൽ വെളിച്ചം കണ്ടതിന്റെ സന്തോഷത്തിലാണ് ഈ വരികൾ ഇവിടെ കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

