എൽ.ഇ.ഡി ദീപങ്ങളിൽ തിളങ്ങി മസ്ജിദ് ഖുബാ
text_fieldsഎൽ.ഇ.ഡി ദീപാലങ്കാരങ്ങളിൽ തിളങ്ങുന്ന മസ്ജിദ് ഖുബാ
ജിദ്ദ: എൽ.ഇ.ഡി സാേങ്കതിക വിദ്യ ഉപയോഗിച്ച് മദീനയിലെ ഖുബാ പള്ളിയിലെ വൈദ്യുത ദീപാലങ്കാര സംവിധാനം വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. പള്ളിയിലെ വെളിച്ചം വർധിപ്പിക്കുന്നതിനാണ് എൽ.ഇ.ഡി സാേങ്കതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നതെന്ന് മദീന മുനിസിപ്പാലിറ്റി അറിയിച്ചു.
ഉൗർജ ഉപയോഗം കുറച്ചുകൊണ്ടുതന്നെ ലൈറ്റിങ് സൗന്ദര്യം വർധിപ്പിക്കുക എന്നതാണ് ഇതിെൻറ ലക്ഷ്യം. കഴിഞ്ഞ ഏപ്രിലിലാണ് ഖുബാ പള്ളിയുടെയും പരിസരപ്രദേശത്തിെൻറയും ഏറ്റവും വലിയ വിപുലീകരണവും വികസനവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്.
മസ്ജിദിെൻറ മൊത്തം വിസ്തീർണം നിലവിലുള്ളതിെൻറ 10 മടങ്ങ് അഥവാ 50,000 ചതുരശ്ര മീറ്ററായി ഉയർത്തുക എന്നലക്ഷ്യത്തോടെ പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിെൻറ ഭാഗമായാണ് പള്ളിയുടെ ലൈറ്റിങ് സംവിധാനങ്ങൾ നവീകരിച്ചിരിക്കുന്നത്. ചുറ്റും വിശാലമായ പാർക്കിങ് സംവിധാനത്തോടെയുള്ള വിപുലീകരണം പൂർത്തിയാകുന്നതോടെ 66,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ടാകും.