Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightയാക്കോബായ സഭയിലെ പുതിയ...

യാക്കോബായ സഭയിലെ പുതിയ മെത്രാപ്പൊലീത്തമാർ നാളെ അ​ഭി​ഷി​ക്ത​രാ​കും

text_fields
bookmark_border
യാക്കോബായ സഭയിലെ പുതിയ മെത്രാപ്പൊലീത്തമാർ നാളെ അ​ഭി​ഷി​ക്ത​രാ​കും
cancel
camera_alt

മർക്കോസ് ചെമ്പകശേരിൽ റമ്പാൻ, ഗീവർഗീസ് കുറ്റിപറിച്ചേൽ റമ്പാൻ

കോ​ല​ഞ്ചേ​രി: യാ​ക്കോ​ബാ​യ സുറിയാനി സ​ഭ​യി​ൽ ര​ണ്ട്​ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ ബു​ധ​നാ​ഴ്ച അ​ഭി​ഷി​ക്ത​രാ​കും. പുതിയ മെത്രാപ്പൊലീത്തമാരുടെ വാഴിക്കൽ ‌ലബനനിൽ പാത്രിയർക്കാ അരമനയിലെ സെന്റ് മേരീസ് ചാപ്പലിലാണ് നടക്കുക. സ്ലീ​ബ പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 11.30നാ​ണ് ച​ട​ങ്ങു​ക​ൾ.

കോതമംഗലം സ്വദേശി മർക്കോസ് ചെമ്പകശേരിൽ റമ്പാൻ (55), വയനാട് ബത്തേരി സ്വദേശി ഗീവർഗീസ് കുറ്റിപറിച്ചേൽ റമ്പാൻ (45) എന്നിവരെയാണു മെത്രാപ്പൊലീത്തമാരായി വാഴിക്കുന്നത്. ശുശ്രൂഷകൾക്കു ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യകാർമികത്വം വഹിക്കും.

ഓഗസ്റ്റ് 18നു പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഇവരെ റമ്പാൻ പദവിയിലേക്ക് ഉയർത്തിയിരുന്നു. മർക്കോസ് റമ്പാൻ പാത്രിയർക്കീസ് ബാവായുടെ മലങ്കര അഫേയേഴ്‌സ് സെക്രട്ടറിയും ഗീവർഗീസ് റമ്പാൻ ഓസ്‌ട്രേലിയയിലെ പെർത്ത് സെന്റ് പീറ്റേഴ്‌സ് പള്ളി വികാരിയുമാണ്. ഗീ​വ​ർ​ഗീ​സ് റ​മ്പാ​നെ മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചു​മ​ത​ല​യി​ലേ​ക്കാ​ണ് വാ​ഴി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacobite Syrian Church
News Summary - Markose Chembakasseril Rampan, Geevarghese Kuttiparichel Rampan
Next Story