Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightരാമായണശീലുകൾ കഥകളി,...

രാമായണശീലുകൾ കഥകളി, കർണാടിക്​ ശൈലിയിൽ ചിട്ടപ്പെടുത്തി കൃഷ്​ണവേണി

text_fields
bookmark_border
Krishnaveni
cancel
camera_alt

കൃഷ്​ണവേണി

രാ​മാ​യ​ണ​ശീ​ലു​ക​ളെ വ്യ​ത്യ​സ്ത രാ​ഗ​ങ്ങ​ളി​ല്‍ ശ്രു​തി​ചേ​ര്‍ത്ത് പാ​രാ​യ​ണം ചെ​യ്യു​ന്ന കൃ​ഷ്ണ​വേ​ണി ശ്ര​ദ്ധേ​യ​യാ​കു​ന്നു. കേ​ക, കാ​ക​ളി, മ​ഞ്ജ​രി വൃ​ത്ത​ത്തി​ല്‍ ക്ര​മ​പ്പെ​ടു​ത്തി​യ എ​ഴു​ത്ത​ച്ഛ​െൻറ ആ​ധ്യാ​ത്മ രാ​മാ​യ​ണ​ത്തി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ളാ​ണ് ചേ​ര്‍ത്ത​ല തി​രു​വി​ഴ പെ​രി​യ​മ​ന​യി​ല്‍ മ​ധു എ​ന്‍. പോ​റ്റി​യു​ടെ മ​ക​ളാ​യ കൃ​ഷ്ണ​വേ​ണി ക​ഥ​ക​ളി, ക​ർ​ണാ​ടി​ക്​ സം​ഗീ​ത​ശൈ​ലി​യി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. പെ​രി​യ​മ​ന​യി​ല്‍ ക​ഥ​ക​ളി​പ്പ​ദ ശൈ​ലി​യി​ലാ​ണ് പാ​രാ​യ​ണം.

നി​ത്യേ​ന പാ​രാ​യ​ണം ചെ​യ്യു​ന്ന രാ​മാ​യ​ണ​ത്തി​ലെ ആ​റ്​ കാ​ണ്ഡ​ത്തി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ കൃ​ഷ്ണ​വേ​ണി​ക്ക് മ​നഃ​പാ​ഠ​മാ​ണ്. സം​ഗീ​ത​പ​ഠ​ന​ത്തി​നി​െ​ട​യാ​ണ്​ ക​ഥ​ക​ളി, ക​ർ​ണാ​ടി​ക്​ സം​ഗീ​ത​ങ്ങ​ൾ രാ​മാ​യ​ണ പാ​രാ​യ​ണ​വു​മാ​യി ചേ​ര്‍ക്കാ​നാ​കു​മെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ഒ​രു​രാ​ഗ​ത്തി​ലു​ള്ള​ത് മ​റ്റൊ​രു രാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​നാ​കു​മെ​ന്ന് ഗു​രു​മു​ഖ​ത്തു​നി​ന്ന്​ തി​രി​ച്ച​റി​ഞ്ഞ ഈ 13​കാ​രി രാ​മാ​യ​ണ​ശീ​ലു​ക​ളെ​യും ചി​ട്ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഗു​രു​ക്ക​ന്മാ​രു​ടെ ഉ​പ​ദേ​ശ​വും മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​വും കൃ​ഷ്ണ​വേ​ണി​ക്കു​ണ്ടാ​യി. രാ​മാ​യ​ണ​മാ​ല​യെ​ന്ന പേ​രി​ല്‍ 'പൈ​തൃ​കം' യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഈ ​മി​ടു​ക്കി​യു​ടെ പാ​രാ​യ​ണം ശ്ര​ദ്ധേ​യ​മാ​യ​ത്. ഭൂ​പാ​ളം, അ​ഠാ​ണ, ഭൈ​ര​വി, കാം​ബോ​ജി, സാ​മ​ന്ത​ല​ഹ​രി, തോ​ടി തു​ട​ങ്ങി​യ രാ​ഗ​ങ്ങ​ളി​ൽ രാ​മാ​യ​ണ​മാ​ല ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

മാ​രാ​രി​ക്കു​ളം വാ​ണി സം​ഗീ​ത​വി​ദ്യാ​ല​യ​ത്തി​ലെ ര​ശ്മി ജീ​വ​നാ​ണ് ക​ർ​ണാ​ടി​ക്​ സം​ഗീ​ത അ​ധ്യാ​പി​ക. പ​ത്തി​യൂ​ര്‍ ശ​ങ്ക​ര​ന്‍കു​ട്ടി​യു​ടെ കീ​ഴി​ലാ​ണ് ക​ഥ​ക​ളി സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന​ത്. ശ്രീ​ജ​യാ​ണ് അ​മ്മ. സ​ഹോ​ദ​രി: കൃ​ഷ്ണേ​ന്ദു.

Show Full Article
TAGS:krishnaveni Ramayana style 
News Summary - Krishnaveni compiled the Ramayana style in Kathakali and Carnatic style
Next Story