ഖുർആൻ മനഃപാഠമാക്കാനെടുത്തത് പത്തുമാസം
text_fieldsഖുർആൻ മനഃപാഠമാക്കിയ ഷഹൽ അക്ബറിനെ ഇബ്രാഹിമുൽ ഖലീൽ ബുഖാരി അനുമോദിക്കുന്നു
ഒറ്റപ്പാലം: പത്തുമാസത്തെ പ്രയത്നം കൊണ്ട് ഖുർആൻ മനഃപാഠമാക്കി താരമായിരിക്കുകയാണ് ഷഹൽ അക്ബർ. ഒറ്റപ്പാലം ഇസ്ലാമിക് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഷഹൽ അക്ബറിനെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിമുൽ ഖലീൽ ബുഖാരി അനുമോദിച്ചു.
മൂന്ന് വർഷം കൊണ്ട് ലക്ഷ്യമിട്ട ഉദ്യമമാണ് പത്തുമാസം കൊണ്ട് നേടിയിലെടുത്തത്. അമ്പലപ്പാറ സ്വദേശി ഹാഫിള് ഉമർ ഫാളിലിയുടെ ശിഷണവും സഹായകമായി. ചുനങ്ങാട് പിലാത്തറ പഴംകുളം അലിഅക്ബർ-സാബിറ ദമ്പതികളുടെ മകനാണ്. അനുമോദന ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി എം.വി. സിദ്ദീഖ് സഖാഫി, മാനേജർ അബ്ദുറഷീദ് അഷ്റഫി, എം.ടി. കുഞ്ഞിമുഹമ്മദ് ഫൈസി പനങ്ങാങ്ങര, കെ.എം. സിറാജുദ്ദീൻ സഖാഫി തുടങ്ങിയവർ പങ്കെടുത്തു.

