അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം; അതിശയിപ്പിച്ച് അമേരിക്കൻ തിരക്കഥാകൃത്ത്
text_fieldsഅമേരിക്കൻ തിരക്കഥാകൃത്ത് യാസർ ഉമർ ശഹീൻ അന്താരാഷ്ട്ര ഖുർആൻ മത്സര വേദിയിൽ
ജിദ്ദ: സൗദി പൊതുവിനോദ അതോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ, ബാങ്ക് വിളി മത്സരത്തിെൻറ അവസാന റൗണ്ടിൽ അത്ഭുതമായി അമേരിക്കൻ തിരക്കഥാകൃത്ത്. പ്രശസ്ത ഹോളിവുഡ് സിനിമ, ടെലിവിഷൻ തിരക്കഥാകൃത്തും ഫലസ്തീൻ വംശജനുമായ യാസർ ഉമർ ശഹീനാണ് തെൻറ സ്വരമാധുരിയിൽ ഖുർആൻ പാരായണം ചെയ്ത് സദസിനെയും പരിപാടി തത്സമയം വിവിധ ചാനലുകളിലൂടെ കണ്ട പ്രേക്ഷകരെയും വിസ്മയിപ്പിച്ചത്.
‘പെർഫ്യൂം ഓഫ് സ്പീച്ച്’ എന്ന പേരിൽ നടക്കുന്ന അന്താരാഷ്ട്ര ഖുർആൻ, ബാങ്ക് വിളി മത്സര പരിപാടിയിലാണ് കേൾവിയെ രസിപ്പിക്കുന്ന സമ്പന്നമായ ശബ്ദത്തിനുടമായ യാസർ ഉമർ ശഹീൻ പെങ്കടുത്തത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ യാസർ ഉജ്വലപ്രകടനമാണ് കാഴ്ചവെച്ചതെന്ന് പരിപാടിക്ക് സാക്ഷിയായവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. തികച്ചും വ്യത്യസ്തവും പുതുമയാർന്നതുമായ ഖുർആൻ പാരായണമാണ് അമേരിക്കയിൽനിന്നുള്ള മത്സരാർഥിയായി പങ്കെടുത്ത അദ്ദേഹം നടത്തിയത്.
ഹോളിവുഡിലെ ചലച്ചിത്ര നിർമാണശാലകളിൽ തിരക്കഥയെഴുത്തും മറ്റുമായി നല്ല തിരക്കിലമർന്നിരിക്കുേമ്പാഴും ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും എെൻറ ജീവിതം സമയം കണ്ടെത്തിയിരുന്നുവെന്ന് യാസർ പറഞ്ഞു. 130 ലധികം ചലച്ചിത്ര, ടെലിവിഷൻ പരിപാടികളുടെ നിർമാണത്തിൽ പങ്കാളിയായി. 14 ഡോക്യുമെൻററികൾ നിർമിച്ചു. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ടെലിവിഷൻ ചാനലുകളിൽ നിരവധി പരിപാടികളിൽ തെൻറ പങ്കാളിത്തം ഉണ്ടായിട്ടുണ്ടെന്നും യാസർ ഉമർ ശാഹീൻ പറഞ്ഞു.
നിരവധി മത്സരങ്ങളിലൂടെയാണ് ‘പെർഫ്യൂം ഓഫ് സ്പീച്ച്’ അവസാന റൗണ്ടിലെത്തിയത്. അങ്ങനെയാണ് എം.ബി.സി വൺ സ്‌ക്രീനിലെയും ഷാഹിദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെയും പരിപാടിയുടെ കാഴ്‌ചക്കാർക്ക് റമദാനിൽ ഖുർആെൻറ സൗന്ദര്യം വർണിക്കുന്ന ആഗോള ഖുർആൻ പരായണ മത്സരത്തിലെ ശബ്ദങ്ങളിലൊന്നാകാൻ സാധിച്ചിരിക്കുന്നത്. ഹോളിവുഡിൽ സ്വന്തം അഭിലാഷത്താൽ എത്തിച്ചേർന്ന യാസർ കാലിഫോർണിയയിലെ സാൻ ജോസ് യൂനിവേഴ്സിറ്റിയിൽ ഫാക്കൽറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ചലച്ചിത്ര മേഖലയിൽ തിളങ്ങി നിന്നതോടൊപ്പം അറബ് വംശജരായ പല അമേരിക്കക്കാർക്കും അന്യമായി പോയി നിരവധി മേഖലകളിൽ നിറസാന്നിധ്യമാവാൻ അദ്ദേഹത്തിനായിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര അനുഭവങ്ങൾ അദ്ദേഹം നേടി. ടെക്‌സാസിലെ ഡാളസിൽ പള്ളികളിൽ മുസ്‌ലിം കുട്ടികളെ ഖുർആനിലെ വാക്യങ്ങളും ഉച്ചാരണ നിയമങ്ങളും പഠിപ്പിച്ചത് ഉൾപ്പെടെ വിവിധ മേഖലകളിൽ ശാഹീൻ തെൻറ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.