ഇല്യുമൈൻ 2023 പ്രവാചക ക്വിസ്: അൽഫലാഹ് ജേതാക്കൾ
text_fieldsകെ.പി. ഷഹാന, എം. അംന
കോഴിക്കോട്: ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ ബോർഡിന്‍റെ ആഭിമുഖ്യത്തിൽ മുഹമ്മദ് നബിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നടന്ന ഇല്യുമൈൻ-2023 സംസ്ഥാനതല പ്രവാചക ക്വിസ് മത്സരത്തിൽ പെരിങ്ങാടി അൽഫലാഹ് വിമൻസ് കോളജിലെ കെ.പി. ഷഹാന, എം. അംന എന്നിവർ ഒന്നാം സ്ഥാനം നേടി പതിനായിരം രൂപയുടെ കാഷ് അവാർഡിന് അർഹരായി.
എട്ട് ടീമുകൾ മാറ്റുരച്ച ഗ്രാൻഡ് ഫിനാലെയിൽ ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളജിലെ യുസ്റ അഹമ്മദ്, ഹിമ നസ്റിൻ എന്നിവർ രണ്ടാം സ്ഥാനവും കാസർകോട് ആലിയ ഇന്റർനാഷനൽ അക്കാദമിയിലെ മുഹമ്മദ് സഫ്വാൻ, അബ്ദുൽ ബാസിത്ത് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം ഏഴായിരം രൂപയും അയ്യായിരം രൂപയുമായിരുന്നു രണ്ടും മൂന്നും സമ്മാനങ്ങൾ.
മൂന്ന് തലങ്ങളിലായി നടന്ന മത്സരത്തിന്‍റെ ഗ്രാൻഡ് ഫിനാലെ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന. സെക്രട്ടറി ടി.കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. അബൂ അമ്മാർ യാസിർ ഖാദിയുടെ സീറാ പരമ്പരയെ അവലംബമാക്കിയാണ് മത്സരം നടന്നത്. ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. ബദീഉസ്സമാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്വിസ് മാസ്റ്റർ എസ്. ഖമറുദ്ദീൻ, സുഹൈറലി തിരുവിഴാംകുന്ന് എന്നിവർ മത്സരം നിയന്ത്രിച്ചു. മുഹമ്മദ് ഹാനി ഖിറാഅത്ത് നടത്തി. ഹയർ എജുക്കേഷൻ ബോർഡ് അസി. ഡയറക്ടർ അഡ്വ. മുബശ്ശിർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

