Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightവനിതകൾക്ക്...

വനിതകൾക്ക് മാത്രമായുള്ള ആദ്യ ഹജ്ജ്​ വിമാനം പുറപ്പെട്ടു

text_fields
bookmark_border
വനിതകൾക്ക് മാത്രമായുള്ള ആദ്യ ഹജ്ജ്​ വിമാനം പുറപ്പെട്ടു
cancel

ക​രി​പ്പൂ​ർ: ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന പോ​കു​ന്ന വ​നി​ത വി​ഭാ​ഗ​ത്തി​ലു​ള്ള (ലേ​ഡീ​സ് വി​ത്തൗ​ട്ട് മ​ഹ്റം കാ​റ്റ​ഗ​റി) ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ത്ര​മാ​യു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ന് ക​രി​പ്പൂ​രി​ൽ ഫ്ലാ​ഗ് ഓ​ഫ്. വൈ​കീ​ട്ട്​ 6.35ന് 145 ​തീ​ർ​ഥാ​ട​ക​രു​മാ​യാ​ണ്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്. 145 വ​നി​ത തീ​ർ​ഥാ​ട​ക​ർ​ക്ക് പു​റ​മെ പൈ​ല​റ്റും വി​മാ​ന​ത്തി​ലെ ഇ​ത​ര ജീ​വ​ന​ക്കാ​രും ഡെ​സ് പാ​ച്ച്, ഫ്ലൈ​റ്റ് ഓ​പ​റേ​ഷ​ൻ, ലോ​ഡി​ങ്, ക്ലീ​നി​ങ്, എ​ൻ​ജി​നീ​യ​റി​ങ്, ഗ്രൗ​ണ്ട് സ​ർ​വി​സ് തു​ട​ങ്ങി​യ എ​ല്ലാ ത​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​വ​ഹി​ച്ച​ത് വ​നി​ത​ക​ളാ​യി​രു​ന്നു.

വി​മാ​ന​ത്തി​ന്റെ പ്ര​തീ​കാ​ത്മ​ക ഫ്ലാ​ഗ് ഓ​ഫ് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ സ​ഹ​മ​ന്ത്രി ജോ​ൺ ബ​ർ​ള നി​ർ​വ​ഹി​ച്ചു.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്ഥ​ല​ത്താ​യി​രു​ന്നു ച​ട​ങ്ങ്. വ​നി​ത തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ബോ​ർ​ഡി​ങ് പാ​സ് വി​ത​ര​ണം സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ തീ​ർ​ഥാ​ട​ക കോ​ഴി​ക്കോ​ട് കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി സു​ലൈ​ഖ​ക്ക് (76 വ​യ​സ്സ്) ന​ൽ​കി മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ, ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി, ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി സി.​ഇ.​ഒ മു​ഹ​മ്മ​ദ് യാ​കൂ​ബ് ശേ​ഖ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എം. മു​ഹ​മ്മ​ദ് ഖാ​സിം കോ​യ, അ​ഡ്വ. പി. ​മൊ​യ്തീ​ൻ കു​ട്ടി, ഡോ. ​ഐ.​പി. അ​ബ്ദു​ൽ സ​ലാം, പി.​ടി. അ​ക്ബ​ർ, എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ പി.​എം. ഹ​മീ​ദ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ​റ, എ​യ​ർ ഇ​ന്ത്യ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ സു​ജി​ത്ത് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വ​നി​ത തീ​ർ​ഥാ​ട​ക​ർ​ക്ക് 11 വി​മാ​ന​ങ്ങ​ൾ

ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വ​ഴി പു​റ​പ്പെ​ടു​ന്ന വ​നി​ത തീ​ർ​ഥാ​ട​ക​ർ​ക്കു മാ​ത്ര​മാ​യി തി​ങ്ക​ളാ​ഴ്ച വ​രെ 11 വി​മാ​ന​ങ്ങ​ളാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്ത​ത്. 11 വി​മാ​ന​ങ്ങ​ളി​ലാ​യി ലേ​ഡീ​സ് വി​ത്തൗ​ട്ട് മ​ഹ്റം കാ​റ്റ​ഗ​റി​യി​ൽ​പെ​ട്ട 1595 തീ​ർ​ഥാ​ട​ക​രാ​ണ് പു​ണ്യ​ഭൂ​മി​യി​ലേ​ക്ക്​ യാ​ത്ര തി​രി​ക്കു​ക. ശേ​ഷി​ക്കു​ന്ന​വ​ർ മ​റ്റു വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര​യാ​വും. ക​ണ്ണൂ​രി​ൽ​നി​ന്ന് മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ മാ​ത്ര​മാ​ കും പു​റ​പ്പെ​ടു​ക. കൊ​ച്ചി​യി​ൽ​നി​ന്ന് ജൂ​ൺ 10നാ​ണ് വ​നി​ത വി​മാ​നം പു​റ​പ്പെ​ടു​ക.

2733 പേ​രാ​ണ് ഈ ​വ​ർ​ഷം ലേ​ഡീ​സ് വി​ത്തൗ​ട്ട് മെ​ഹ്റം കാ​റ്റ​ഗ​റി​യി​ലൂ​ടെ പു​റ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ 1718 പേ​ർ ക​രി​പ്പൂ​ർ വ​ഴി​യും, 563 പേ​ർ കൊ​ച്ചി, 452 പേ​ർ ക​ണ്ണൂ​ർ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റു​ക​ൾ വ​ഴി​യു​മാ​ണ് പു​റ​പ്പെ​ടു​ക.

ലേ​ഡീ​സ് വി​ത്തൗ​ട്ട് മ​ഹ്റം കാ​റ്റ​ഗ​റി​യി​ലെ അ​പേ​ക്ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ​യും ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ നേ​രി​ട്ട് അ​വ​സ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. 6831 സ്ത്രീ​ക​ൾ​ക്കാ​ണ് ഇ​തു​വ​രെ അ​വ​സ​രം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj News
News Summary - women only flight for Hajj
Next Story