കൊച്ചിയിൽ നിന്ന് വനിത ഹജ്ജ് തീർഥാടകർ പുറപ്പെട്ടു
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള കൊച്ചി എമ്പാർക്കേഷൻ പോയന്റിൽനിന്ന് 284 വനിത തീർഥാടകരുമായി മൂന്നാമത്തെ വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. സൗദി എയർലൈൻസിന്റെ എസ്.വി 3065 നമ്പർ വിമാനത്തിൽ ശനിയാഴ്ച രാത്രി 8.40നാണ് വനിത തീർഥാടകർക്ക് മാത്രമായി റിസർവ് ചെയ്ത വിമാനം യാത്ര തിരിച്ചത്.
വൈകീട്ട് ഹജ്ജ് ക്യാമ്പിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ തസ്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി.
ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് നൂർ ഷാ, ഹജ്ജ് കമ്മിറ്റി അംഗവും നെടുമ്പാശ്ശേരി ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനറുമായ അഡ്വ. മൊയ്തീൻകുട്ടി, ക്യാമ്പ് കോഓഡിനേറ്റർ ടി.കെ. സലീം എന്നിവർ സംബന്ധിച്ചു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന് ഇതുവരെ മൂന്ന് വിമാനങ്ങളിലായി 859 തീർഥാടകരാണ് യാത്ര തിരിച്ചത്. ഞായറാഴ്ച രണ്ട് വിമാനങ്ങളിലായി 577 പേർ യാത്ര തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

