സൗദി രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരിക്ക് ഹജ്ജിന് ക്ഷണം
text_fieldsഉനൈസ് പാപ്പിനിശ്ശേരി
റിയാദ് /കോഴിക്കോട്: പ്രമുഖ വാഗ്മിയും കണ്ണൂർ വാരം ദാറുൽ ബയ്യിന ഖുർആൻ അക്കാദമി ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരിക്ക് സൗദി രാജാവിന്റെ അതിഥിയായി ഈ വർഷത്തെ ഹജ്ജിന് ക്ഷണം ലഭിച്ചു. കെ.എൻ.എം പ്രതിനിധിയായിട്ടാണ് അവസരം. യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന പ്രവർത്തക സമിതി അംഗമാണ് അദ്ദേഹം. കേരളത്തിനകത്തും പുറത്തും പ്രഭാഷണ വേദികളിൽ സജീവമാണ്.
പാപ്പിനിശ്ശേരി ബിലാവളപ്പിൽ കാസിമാണ് പിതാവ്. ഈ മാസം 28ന് ഡൽഹിയിൽനിന്നും ഹജ്ജിന് പുറപ്പെടും. ഇന്ത്യയിൽനിന്നും സൗദി രാജാവിന്റെറ അതിഥികളായി വരുന്നവർക്ക് 27ന് ഡൽഹിയിലെ സൗദി എംബസിയിൽ യാത്രയയപ്പ് നൽകും. 50 പേർക്കാണ് ഇന്ത്യയിൽനിന്നും ഇത്തവണ അവസരം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സൗദി രാജാവിന്റെ അതിഥികളായി പ്രമുഖർ ഹജ്ജിന് എത്തുന്നുണ്ട്.
രാഷ്ട്രീയ സാമൂഹിക, വിദ്യാഭ്യാസ, മത മേഖലയിലെ പ്രമുഖരെയാണ് സൗദി എംബസി വഴി ഹജ്ജിന് തെരഞ്ഞെടുക്കുന്നത്. സൗദി മതകാര്യ മന്ത്രാലയമാണ് ഇതിന്റെ ഏകോപനം നിർവഹിക്കുന്നത്. ആധികാരിക മത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പേരുകൾ നിർദേശിക്കാൻ സാധിക്കും. ആ പട്ടികയിൽ നിന്നാണ് ഹജ്ജിന് തെരഞ്ഞെടുക്കാറുള്ളത്. കെ.എൻ.എം സംസ്ഥാന സമിതി വർഷങ്ങളായി ഈ അവസരം ഉപയോഗിക്കുന്നു. സൗദി രാജാവ് അതിഥികളുടെ എല്ലാ ചെലവുകളും വഹിക്കും. പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

