കഅ്ബയുടെ കിസ്വ ഉയർത്തിക്കെട്ടി
text_fieldsഹജ്ജിനോടനുബന്ധിച്ച് കഅ്ബയുടെ കിസ്വ ഉയർത്തിക്കെട്ടുന്നു
ജിദ്ദ: ഹജ്ജിനോടനുബന്ധിച്ച് കഅ്ബയുടെ കിസ് വ ഉയർത്തിക്കെട്ടി. അടിഭാഗത്തുനിന്ന് മൂന്നു മീറ്റർ ഉയരത്തിലേക്കാണ് കിസ്വ ഉയർത്തിക്കെട്ടിയത്. ഉയർത്തിയ ഭാഗത്ത് കഅ്ബക്ക് ചുറ്റുഭാഗത്തും രണ്ട് മീറ്റർ വീതിയുള്ള വെളുത്ത കോട്ടൺ തുണി പുതപ്പിച്ചിട്ടുണ്ട്.
ഇരുഹറം കാര്യാലയം മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിയുടെ മേൽനോട്ടത്തിലാണ് കിസ്വ ഉയർത്തിക്കെട്ടിയത്. ഒരോ വർഷവും ഹജ്ജ് സീസണിൽ തീർഥാടകരുടെ വരവ് കൂടുന്നതോടെ കിസ്വ ഉയർത്തിക്കെട്ടുക പതിവാണ്. കിസ്വയുടെ വൃത്തി കാത്തുസൂക്ഷിക്കുകയും ആളുകളുടെ കൈസ്പർശം ഇല്ലാതാക്കി കേടുപാടുകളില്ലാതെ സംരക്ഷിക്കുന്നതിനുമാണിത്.
കിസ്വ സംരക്ഷിക്കുന്നതിനും അതിന്റെ കേടുപാടുകൾ ശരിയാക്കുന്നതിനും ഇരുഹറം കാര്യാലയം അതീവ ശ്രദ്ധയാണ് കാണിക്കുന്നത്. കിസ്വ നിർമാണ ഫാക്ടറിയിലെ വിദഗ്ധരാണ് കിസ്വ ഇടക്കിടെ പരിശോധിച്ച് കേടുപാടുകൾ തീർക്കുകയും വൃത്തിയോടെ സംരക്ഷിക്കുകയും ചെയ്യുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

