ആദ്യ ഹജ്ജ് സംഘം ഇന്ന് തിരിച്ചെത്തും
text_fieldsകോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനു ശേഷം ഇന്ത്യയിലെ ആദ്യസംഘം ബുധനാഴ്ച രാവിലെ 9.50ന് തിരിച്ചെത്തും. ജിദ്ദയിൽ നിന്ന് നേരിട്ടുള്ള ഇൻഡിഗോ വിമാനത്തിൽ കോഴിക്കാട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് മിർഷാദ് യമാനിയുടെ നേതൃത്വത്തിൽ 120 ഹാജിമാരടങ്ങുന്ന അൽഹിന്ദ് ഹജ്ജ് സംഘം എത്തുന്നത്.
മുജീബ് നദ്വിയുടെ നേതൃത്വത്തിലുള്ള 97 ഹാജിമാരുടെ മറ്റൊരു സംഘം സൗദി എയർലൈൻസിൽ കൊച്ചിയിൽ 10 മണിക്ക് എത്തിച്ചേരും. ഹാജിമാർക്ക് എയർപോർട്ട് അതോറിറ്റിയുടെയും എയർലൈൻസ് പ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ സ്വീകരണം നൽകും.
മുഹർറം മുതലുള്ള ഉംറ പാക്കേജുകളുടെയും ഖുർആൻ ചരിത്രഭൂമി പാക്കേജുകളുടെയും ബുക്കിങ് ആരംഭിച്ചതായി അൽഹിന്ദ് പ്രതിനിധികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9446066999.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.