കരമാർഗം ഹജ്ജ് തീർഥാടകരുടെ വരവ് ശക്തമായി
text_fieldsഇറാഖിൽനിന്ന് കരമാർഗം ഹജ്ജിനെത്തിയ തീർഥാടകരെ അറാർ കവാടത്തിൽ സൗദി അധികൃതർ സ്വീകരിക്കുന്നു
ജിദ്ദ: കരമാർഗം ഹജ്ജ് തീർഥാടകരുടെ വരവ് ശക്തമായി. വടക്കൻ അതിർത്തി മേഖലയിലെ പുതിയ അറാർ ലാൻഡ് കവാടം വഴി ഇറാഖിൽനിന്നുള്ള തീർഥാടകരുടെ വരവ് തുടരുകയാണ്.
ഇറാഖിൽനിന്നുള്ള രണ്ടാമത്തെ ബാച്ച് കഴിഞ്ഞ ദിവസം പുതിയ അറാർ കവാടം വഴി സൗദിയിലെത്തി. കസ്റ്റംസ്, പാസ്പോർട്ട്, ആരോഗ്യം എന്നീ വകുപ്പുകൾക്ക് കീഴിൽ തീർഥാടകർക്ക് വേണ്ട എല്ലാ സേവനങ്ങളും സൗകര്യങ്ങളും കവാടത്തിൽ ഒരുക്കിയിട്ടുണ്ട്.
പുതിയ അറാർ ലാൻഡ് കവാടത്തിൽ ഒരുക്കിയ സൗകര്യങ്ങളെയും സേവനങ്ങളെയും തീർഥാടകർ പ്രശംസിച്ചു. സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ നേരത്തേ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.

