നിരീക്ഷിക്കാൻ സ്മാർട്ട് തെർമൽ കാമറകൾ
text_fieldsമക്ക: ഹജ്ജ് കാലത്ത് മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും പുറംഭാഗം നിരീക്ഷിക്കുന്നതിനായി പൊതുസുരക്ഷ വകുപ്പ് സ്മാർട്ട് തെർമൽ കാമറ സാങ്കേതികവിദ്യ വിന്യസിച്ചു.
ഹറമുകൾ സന്ദർശിക്കുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമാണിത്. ഇത്തവണ ഹജ്ജ് സീസണിൽ തീർഥാടകരുടെ സുരക്ഷക്കായി ആഭ്യന്തര മന്ത്രാലയം മറ്റ് സാങ്കേതിക വിദ്യകൾക്ക് പുറമെ നിർമിത ബുദ്ധി ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നത് കൂടുതൽ വിപുലമാക്കിയിരിക്കുന്നത്. സിവിൽ ഡിഫൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിദ്യ ഉപയോഗിച്ച് പുറത്തിറക്കിയ അഗ്നിശമന ഡ്രോൺ (സഖ്ർ) ഇതിലുൾപ്പെടും.
ഉയർന്ന ഉയരത്തിലുള്ളതോ എത്തിച്ചേരാൻ പ്രയാസമുള്ളതോ ആയ സ്ഥലങ്ങളിൽ അഗ്നിശമന അല്ലെങ്കിൽ രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ഈ ഡ്രോൺ രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

