Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജംറയിലെ അവസാന കല്ലേറും പൂർത്തിയാക്കി ഹജ്ജിന്​ നാളെ പരിസമാപ്തി
cancel
camera_alt

ഹജ്ജ്​ കർമങ്ങൾ പൂർത്തീകരിച്ച്​ ഹാജിമാർ ഹറമിൽ വിടവാങ്ങൽ തവാഫ്​ നടത്തുന്നു

Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightജംറയിലെ അവസാന കല്ലേറും...

ജംറയിലെ അവസാന കല്ലേറും പൂർത്തിയാക്കി ഹജ്ജിന്​ നാളെ പരിസമാപ്തി

text_fields
bookmark_border
Listen to this Article

മക്ക: ഹജ്ജിലെ സുപ്രധാന കമങ്ങൾ കഴിയുകയും ജംറയിലെ അവസാന കല്ലേറ്​ കർമം ചൊവ്വാഴ്​ച പൂർത്തിയാവുകയും ചെയ്യുന്നതോടെ ഈ വർഷത്തെ ഹജ്ജിന്​ പരിസമാപ്തി കുറിക്കും. എന്നാൽ ഹാജിമാരിൽ ഒരു വിഭാഗം തിങ്കളാഴ്ച വൈകീ​ട്ടോടെ കല്ലേറ്​ കർമം ഉൾപ്പടെ എല്ലാ ചടങ്ങുകളും പൂർത്തിയാക്കി മിനായിൽ നിന്നും പുറപ്പെട്ട്​ കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ചൊവ്വാഴ്​ച കൂടി ജംറയിലെ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക.

ലോകത്തിലെ വിവിധ ദിക്കുകളിൽ നിന്നു വന്ന ഭാഷയിലും വർണത്തിലും ദേശീയതയിലുമെല്ലാം വ്യത്യസ്​തരായ വിശ്വാസി ലക്ഷങ്ങൾ വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അവർണനീയമായ അനുഭവത്തി​െൻറ ആത്മീയമായ സായൂജ്യവുമായാണ്​ പുണ്യനഗരത്തോട്​ വിടചൊല്ലുക.

ഏക മാനവികതയെന്ന സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി തങ്ങളുടെ നാടുകളിൽ കൂടി അതി​െൻറ പ്രചാരകരാകുമെന്ന് പ്രതിജ്ഞ ചെയ്​താണ്​ ഓരോരുത്തരും മക്ക വിടുക. രാജ്യത്തി​െൻറ മുഴുവൻ വിഭവങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവി​െൻറ അതിഥികളെ വരവേറ്റതും സേവിച്ചതും. മുഴുവൻ സുരക്ഷാ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ ഹജ്ജിന്റെ മുഴുവൻ ദിനങ്ങളിലും സംരക്ഷണത്തി​െൻറ കോട്ടയൊരുക്കി അല്ലാഹുവി​െൻറ അതിഥികൾക്ക് കാവലായി.


ഹജ്ജ് പൂർണ വിജയകരമായതിന്റെ സന്തോഷത്തിലാണ് അധികൃതർ. ഹജ്ജ് കർമങ്ങൾക്ക് വിരാമം ആയതോടെ തീർഥാടകര്‍ കഅ്​ബയിലെ വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്​) പൂർത്തിയാക്കി മക്കയോട് വിട പറഞ്ഞുതുടങ്ങി. ഇനി മദീന സന്ദർശനം കൂടി പൂർത്തിയാക്കിയാവും മടങ്ങുക. മൊത്തം 10 ലക്ഷം പേരാണ്​ ഇത്തവണ തീർഥാടകരായത്​. അതിൽ ഒന്നര ലക്ഷം സൗദിയിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായിരുന്നു. ബാക്കിയുള്ളവർ 164 രാജ്യങ്ങളിൽ നിന്നെത്തിയവരാണ്​. ഇതിൽ മദീന വഴി മക്കയിലെത്തിയവർ ഇനി നേരിട്ട്​ ജിദ്ദയിൽ നിന്ന്​ നാട്ടിലേക്ക്​ മടങ്ങും. അവർ ഹജ്ജിന്​ മുമ്പ്​ തന്നെ എട്ട്​ ദിവസം മദീനയിൽ തങ്ങി അവിടെ സന്ദർശനം പൂർത്തിയാക്കിയാണ്​ മക്കയിലെത്തിയത്​. അതെസമയം സ്വദേശങ്ങളിൽനിന്ന്​ നേരിട്ട്​ ജിദ്ദ മക്കയിലെത്തിയവരാണ്​ ഹജ്ജിന്​ശേഷം മദീന സന്ദർശനം നടത്തുക.

ഇന്ത്യയിൽ നിന്നെത്തിയ ഭൂരിഭാഗം തീർഥാടകരും തിങ്കളാഴ്ച തന്നെ മിനായിൽ നിന്ന് ദുൽഹജ്ജ് 12ലെ കല്ലേറ്​ കർമം പൂർത്തിയാക്കി അസീസിയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി മിനായിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിവരുന്ന മുഴുവൻ തീർഥാടകരും ചൊവ്വാഴ്​ച വൈകീ​ട്ടോടെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തും. തിരക്ക് ഒഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഓരോ സർവിസ് കമ്പനികൾക്കും മിനായിൽ നിന്ന് മടങ്ങുന്നതിനു പ്രത്യേകം സമയം അനുവദിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഏർപ്പെടുത്തിയ ബസ്സുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചത്. ചുരുക്കം ഹാജിമാർ തിങ്കളാഴ്​ച കാൽനടയായി റൂമുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് വഴി കാണിക്കാനായി മലയാളി സന്നദ്ധ സേവന സംഘങ്ങൾ സജീവമായി മിനായിലെ വിവിധ വഴികളിൽ തമ്പടിച്ചിരിക്കുകയാണ്​.

കേരള ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ എത്തിയ മലയാളി ഹാജിമാർ അധികവും ചൊവ്വാഴ്ച കർമം പൂർത്തിയാക്കിയാവും മടങ്ങുക. ഹജ്ജിലെ കഅബ പ്രദക്ഷിണവും സഫാ മർവാ കുന്നുകൾക്കിടയിലെ പ്രയാണവും ഭൂരിഭാഗം മലയാളി തീർഥാടകരും പൂർത്തിയാക്കിയിട്ടില്ല. മിനായിൽനിന്ന്​ തിങ്കളാഴ്​ച അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയതിനുശേഷം ചൊവ്വാഴ്​ചയാവും ഇവ നിർവഹിക്കുക എന്ന്​ സംസ്ഥാന ഹജ്ജ് കോഡിനേറ്റർ അഷറഫ് അരയൻകോട് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

സ്വകാര്യ ഹജ്ജ്​ ഗ്രൂപ്പുകളിൽ എത്തിയ മലയാളി ഹാജിമാർ അധികവും മൂന്നു ദിവസത്തെ കല്ലേറ് കർമം പൂർത്തീകരിച്ച്​ ​ചൊവ്വാഴ്​ച വൈകീ​ട്ടോടെയാണ് അസീസിയയിലെ താമസസ്ഥലത്ത്​ തിരിച്ചെത്തുക. ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ജൂലൈ 15 മുതൽ ആരംഭിക്കും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കാണ് ആദ്യസംഘം മടങ്ങുക. മലയാളി ഹാജിമാരാണ് ആദ്യം മടങ്ങുന്നത്. ജൂലൈ 15ന് വൈകീട്ട് മൂന്നിന്​ പുറപ്പെട്ടു രാത്രി 10 ന്​ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങും. മലയാളി തീർഥാടകരുടെ മദീനാ സന്ദർശനം ഹജ്ജിനു മുമ്പേ പൂർത്തീകരിച്ചിരുന്നു. ജിദ്ദ വഴിയാണ് മുഴുവൻ മലയാളി തീർഥാടകരും മടങ്ങുക. ഹാജിമാർക്കുള്ള സംസം അഞ്ച്​ ലിറ്റർ പാക്കറ്റുകൾ ഇതിനകം 10 എംബാർക്കേഷൻ പോയൻറുകളിൽ എത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeccaMedinaHajjSaudi Arabia
News Summary - Hajj ends tomorrow
Next Story