Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഇ​ന്ന്​ റ​മ​ദാ​ൻ...

ഇ​ന്ന്​ റ​മ​ദാ​ൻ വ്ര​താ​രം​ഭം; ഇ​രു​ഹ​റ​മു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ

text_fields
bookmark_border
ഇ​ന്ന്​ റ​മ​ദാ​ൻ വ്ര​താ​രം​ഭം; ഇ​രു​ഹ​റ​മു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ
cancel

റി​യാ​ദ്: റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മി​ലും മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലും എ​ല്ലാ​വി​ധ പ്ര​വ​ർ​ത്ത​ന​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ​രു​ഹ​റം പ​രി​പാ​ല​ന ജ​ന​റ​ൽ അ​തോ​റി​റ്റി അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​മാ​യ ആ​രാ​ധ​നാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് അ​തോ​റി​റ്റി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.​

മൂ​ന്ന് പ്ര​ധാ​ന സ്തം​ഭ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ആ​സ്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യ പ​രി​പാ​ല​നം, വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള ഏ​കോ​പ​നം, തീ​ർ​ഥാ​ട​ക​രു​ടെ ആ​ത്മീ​യ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ സേ​വ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കാ​നും കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളാ​നും സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ.​

റ​മ​ദാ​നി​ലെ വ​ൻ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ഇ​രു​ഹ​റ​മു​ക​ളും പൂ​ർ​ണ്ണ ശേ​ഷി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​ത്ത​വ​ണ ചി​ല പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ അ​തോ​റി​റ്റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹ​റം പ​രി​സ​ര​ത്തെ കെ​ട്ടി​ട​ങ്ങ​ളും റൂ​ട്ടു​ക​ളും എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ത്രി​മാ​ന സം​വേ​ദ​നാ​ത്മ​ക ഭൂ​പ​ട​ങ്ങ​ൾ സ​ജീ​വ​മാ​ക്കി.​ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി ഡി​ജി​റ്റ​ൽ സെ​ൻ​സ​റു​ക​ൾ, ഡി​റ്റ​ക്ട​റു​ക​ൾ എ​ന്നി​വ വ​ഴി സ​ന്ദ​ർ​ശ​ക​രെ എ​ണ്ണു​ന്ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. പ്രാ​യ​മാ​യ​വ​രെ ഗ​താ​ഗ​ത സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ഹ​റം പ​രി​സ​ര​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഗ​താ​ഗ​ത സേ​വ​നം ആ​രം​ഭി​ച്ചു.​ഹ​റ​മി​ന​ക​ത്തും മു​റ്റ​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക് ദി​ശ​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന അ​ത്യാ​ധു​നി​ക സ്‌​ക്രീ​നു​ക​ൾ വി​ക​സി​പ്പി​ച്ചു. സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം നി​ര​ന്ത​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ‘സ​ന്ദ​ർ​ശ​ക സം​തൃ​പ്തി അ​ള​ക്ക​ൽ’ സം​വി​ധാ​ന​വും ഇ​ത്ത​വ​ണ സ​ജീ​വ​മാ​ണ്. ആ​രാ​ധ​ക​ർ​ക്കും ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും ഏ​റ്റ​വും മി​ക​ച്ച​തും ആ​ധു​നി​ക​വു​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ അ​തോ​റി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsramadanSaudi NewsHajjumma
News Summary - Ramadan
Next Story