Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightതീ​ർ​ഥാ​ട​ക​ർ മ​ദീ​ന...

തീ​ർ​ഥാ​ട​ക​ർ മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി

text_fields
bookmark_border
hajj pilgrims
cancel
camera_alt

ഹ​ജ്ജ്​ ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ക​ർ മ​ദീ​ന​യി​ലെ​ത്തി​യ​പ്പോ​ൾ

മ​ദീ​ന: ഹ​ജ്ജ്​ പൂ​ർ​ത്തി​യാ​ക്കി തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ൽ​നി​ന്ന്​ മ​ദീ​ന​യി​ലെ​ത്തി. വെ​ള്ളി​യാ​ഴ്​​ച ​രാ​ത്രി​യോ​ടെ​യാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ തു​ട​ങ്ങി​യ​ത്. അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ വ​ഴി​യും ക​ര​മാ​ർ​ഗ​വു​മാ​യി​രു​ന്നു യാ​ത്ര. വ​രും​ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ മ​ദീ​ന​യി​ലെ​ത്തും.

ഹ​ജ്ജി​നു​ മു​മ്പ്​ മ​ദീ​ന സ​ന്ദ​ർ​ശി​ക്കാ​ത്ത ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ വ​ര​വ്​ അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും. ‘ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ’ ഹ​ജ്ജ്​​ പ്രോ​ഗ്രാ​മി​ന്​ കീ​ഴി​ലെ​ത്തി​യ​വ​രി​ലെ ആ​ദ്യ​സം​ഘ​വും മ​ദീ​ന​യി​ലെ​ത്തി. 92 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 4,951 തീ​ർ​ഥാ​ട​ക​രാ​ണ്​ പ​ദ്ധ​തി​ക്കു​കീ​ഴി​ൽ ഇ​ത്ത​വ​ണ ഹ​ജ്ജി​നെ​ത്തി​യ​ത്.

ഇ​തി​ൽ ഫ​ല​സ്​​തീ​ൻ ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും പ​രി​ക്കു​പ​റ്റി​യ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 1000 പേ​രും യ​മ​ൻ യു​ദ്ധ​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും പ​രി​ക്കു​​പ​റ്റി​യ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 1000 പേ​രും ഉ​ൾ​പ്പെ​ടും. ഹ​ജ്ജി​നു​ ശേ​ഷം മ​ദീ​ന​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​നും സേ​വ​ന​ങ്ങ​ൾ​ക്കും മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ആ​വ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ക​ര​മാ​ർ​ഗ​മു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കാ​ൻ മ​ക്ക​യി​ൽ​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ റോ​ഡ്​ സു​ര​ക്ഷ വി​ഭാ​ഗം കൂ​ടു​ത​ൽ സം​ഘ​ങ്ങ​ളെ നി​​യ​മി​ച്ചി​ട്ടു​ണ്ട്. ഹ​ജ്ജ്​ ബ​സ്​ ഗൈ​ഡ​ൻ​സ്​ വി​ഭാ​ഗം ബ​സ്​ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimsVisitsmadinah
News Summary - Pilgrims visits Madinah
Next Story