തീർഥാടക സേവനം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ബഹുമതി
text_fieldsറിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനായുള്ള സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട തയാറെടുപ്പുകൾ വിശദീകരിച്ച് വകുപ്പ് മന്ത്രിമാർ. റിയാദിൽ നടന്ന വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത വാർത്തസമ്മേളനത്തിലാണ് വാർത്തവിതരണ മന്ത്രി സൽമാൻ അൽദോസരി, ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് അൽജാസിർ, ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ, ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽറബീഅ എന്നിവർ ഹജ്ജ് ഒരുക്കം വിശദീകരിച്ചത്.
തീർഥാടകരെ സേവിക്കുന്നതിനായി രാജ്യം മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തുകയാണെന്ന് നാല് മന്ത്രിമാരും പറഞ്ഞു. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നത് തലമുറകളായി രാജ്യത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ബഹുമതിയാണെന്ന് അവർ ഊന്നിപ്പറഞ്ഞു.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകരുടെ സുഖത്തിനും സുരക്ഷക്കുമായി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ താൽപര്യം ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

