മിനയിൽ 180 കിടക്കകളുള്ള പുതിയ ആശുപത്രി
text_fieldsമിനായിൽ പുതുതായി നിർമിച്ച ആശുപത്രി
മക്ക: ഹജ്ജ് തീർഥാടകർക്ക് വേണ്ടി മിനയിൽ 180 കിടക്കകളുള്ള പുതിയ അടിയന്തര ആശുപത്രി നിർമിച്ചു. മക്ക-മശാഇർ റോയൽ കമീഷന്റെ കീഴിലുള്ള കിദാന കമ്പനി മിനായിലെ അൽ ഖൈഫ് പള്ളിക്ക് സമീപത്തായി 30 ദിവസത്തിനുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്. 5,300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആശുപത്രിയിൽ 180 കിടക്കകളുണ്ട്.
റാബിത്വ റോഡിന് അഭിമുഖമായി തന്ത്രപ്രധാനമായ സ്ഥലത്ത് നിർമിച്ച ആശുപത്രിയും കിങ് അബ്ദുൽ അസീസ് റോഡും തമ്മിൽ ലിഫ്റ്റുകൾ ഘടിപ്പിച്ച പുതിയ പാലം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, ഐസൊലേഷൻ മുറികൾ, റേഡിയോളജി, മെഡിക്കൽ ലബോറട്ടറി, ആശുപത്രി വാർഡുകൾ, മെഡിക്കൽ ജീവനക്കാർക്കായി മാറ്റിവെച്ച മുറികൾ തുടങ്ങിയവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

