തീർഥാടകർക്കൊപ്പം സഞ്ചരിച്ച് മൊബൈൽ ക്ലിനിക്കുകൾ
text_fieldsമൊബൈൽ ക്ലിനിക്
മദീന: മദീനയെയും മക്കയെയും ബന്ധിപ്പിക്കുന്ന ഹിജ്റ എക്സ്പ്രസ്വേയിൽ മദീന ഹെൽത്ത് ക്ലസ്റ്റർ മൊബൈൽ മെഡിക്കൽ വാഹനങ്ങൾ സജീവമാക്കി. ഹജ്ജ് സീസണിൽ തീർഥാടകരെ സേവിക്കുന്നതിനും പുണ്യസ്ഥലങ്ങളിലേക്കുള്ള കൂട്ടയാത്രയിൽ അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. അൽഫാരിഅ് സെന്ററിലെ സ്ഥലത്ത് തീർഥാടകർക്കുള്ള വൈദ്യപരിശോധനകൾ, പ്രഥമശുശ്രൂഷ, അടിയന്തര ആരോഗ്യ തുടർനടപടികൾ എന്നിവയുൾപ്പെടെ വിവിധതരം സംയോജിതവും പ്രത്യേകവുമായ ഫീൽഡ് മെഡിക്കൽ സേവനങ്ങൾ മൊബൈൽ വാഹനങ്ങൾ നൽകുന്നതായി മദീന ഹെൽത്ത് ക്ലസ്റ്റർ വിശദീകരിച്ചു.
അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു മെഡിക്കൽ, നഴ്സിങ് സ്റ്റാഫ്, ആധുനിക മെഡിക്കൽ ഉപകരണങ്ങൾ, അനുബന്ധ ആംബുലൻസ് എന്നിവയും അവയിൽ സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിലെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങളിലും സുപ്രധാന റോഡുകളിലും മൊബൈൽ മെഡിക്കൽ വാഹന സേവനങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഖുബാഅ്, സയ്യിദ് അൽ ശുഹദാഹ് പള്ളി, ഹിജ്റ എക്സ്പ്രസ്വേ, തബൂക്ക് റോഡ് ക്രോസിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. തീർഥാടകരുടെ വരവ്, പുറപ്പെടൽ ഘട്ടങ്ങളിൽ അടിയന്തര വൈദ്യപരിശോധനകളും തുടർച്ചയായ ആരോഗ്യ നിരീക്ഷണവും നൽകുന്ന സേവനങ്ങളിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

