ഹജ്ജ്: കേരളത്തില്‍നിന്ന് 11,139 പേര്‍ക്ക് അവസരം; കാത്തിരിപ്പ് പട്ടികയില്‍ 13,091 അപേക്ഷകര്‍
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് കേരളത്തില്‍നിന്ന് 11139 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരം ലഭിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ മുംബൈയില്‍ നടന്ന നറുക്കെടുപ്പിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ച അപേക്ഷകളില്‍ സര്‍ക്കാര്‍ സംവിധാനം വഴി ഹജ്ജിന് പോകുന്നവരുടെ പട്ടിക തയാറാക്കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്ന് അപേക്ഷ നല്കിയ 13091 പേരുള്‍പ്പെട്ട കാത്തിരിപ്പ് പട്ടികയും നറുക്കെടുപ്പിലൂടെ തയാറാക്കി.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇത്തവണ ലഭിച്ചത് 24230 അപേക്ഷകളായിരുന്നു. ഇതില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിത തീര്‍ഥാടകര്‍ (ലേഡീസ് വിതൗട്ട് മെഹിറം), കഴിഞ്ഞ വര്‍ഷം കാത്തിരിപ്പു പട്ടികയില്‍ ഉള്‍പ്പെട്ട് ഹജ്ജിന് അവസരം ലഭിക്കാതെ ഇത്തവണ വീണ്ടും അപേക്ഷിച്ചവര്‍ (ജനറല്‍ ബാക്ക് ലോഗ്) എന്നിവര്‍ക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് തീര്‍ഥാടനത്തിന് അവസരം ലഭിച്ചു.
65 വയസ്സിന് മുകളിലുള്ള 3234 അപേക്ഷകരും പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത 65 വയസ്സിന് മുകളിലുള്ള 836 വനിതകളും 65 വയസ്സിന് താഴെയുള്ള 2934 വനിതകളും ജനറല്‍ ബാക്ക് ലോഗ് വിഭാഗത്തില്‍ 1171 പേരുമാണ് കേരളത്തില്‍നിന്ന് ഇത്തവണ അപേക്ഷകരായിട്ടുണ്ടായിരുന്നത്. ഇത്തരത്തിലുള്ള 8175 പേര്‍ക്കാണ് നേരിട്ട് അവസരം ലഭിച്ചത്.നേരിട്ട് അവസരം ലഭിച്ചവര്‍ക്ക് പുറമെ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട 16055 അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പിലൂടെ 2964 പേരെയാണ് ആദ്യഘട്ടത്തില്‍ ഹജ്ജിന് തെരഞ്ഞെടുത്തത്.
കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകരില്‍ 6493 പേരും കൊച്ചി വിമാനത്താവളം വഴിയാണ് യാത്രയാകുന്നത്. കണ്ണൂരില്‍നിന്ന് പുറപ്പെടുന്നവര്‍ 3021 പേരും കരിപ്പൂർ പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ 1625 പേരുമാണ്.
കേരളത്തിന് അധിക ക്വാട്ട ലഭിക്കുന്ന മുറക്ക് കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടവരെ തീര്‍ഥാടനത്തിനായി പരിഗണിക്കും. ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപേക്ഷകര്‍ക്ക് കവര്‍ നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.hajcommittee.gov.inൽ പരിശോധിക്കാം. തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകരെ മുന്‍കൂര്‍ പണമടക്കല്‍, രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ മാർഗനിർദേശങ്ങള്‍ ഹജ്ജ് ട്രെയിനര്‍മാര്‍ അറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

