തീർഥാടകരെ യാത്രയാക്കാൻ ജിദ്ദ വിമാനത്താവളം ഒരുങ്ങി
text_fieldsഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽ ജാസർ ജിദ്ദ വിമാനത്താവളം സന്ദർശിച്ചപ്പോൾ
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകരെ യാത്രയയക്കാൻ ജിദ്ദ വിമാനത്താവളം ഒരുങ്ങി. യാത്ര നടപടികൾ എളുപ്പമാക്കുന്നതിനുള്ള തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽ ജാസർ വിമാനത്താവളം സന്ദർശിച്ചു.
തീർഥാടകരെ സ്വീകരിക്കുന്നതിനും ഡിപ്പാർച്ചർ ഹാളുകളിൽ അവരുടെ യാത്ര നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള സംവിധാനങ്ങൾ, സൗകര്യങ്ങൾ, നൽകുന്ന സേവനങ്ങൾ, സുഗമമായ ഒഴുക്ക് ഉറപ്പാക്കൽ, പ്രകടന കാര്യക്ഷമത വർധിപ്പിക്കൽ, ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി മികച്ച സേവനങ്ങൾ നൽകൽ എന്നിവയെല്ലാം മന്ത്രി പരിശോധിച്ചു.
പാസ്പോർട്ട് വകുപ്പ് മടക്കയാത്ര നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കൗണ്ടറുകളും സംവിധാനങ്ങളും ഒരുക്കുകയും ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് സീസണിൽ വിദേശ രാജ്യങ്ങളിൽനിന്ന് 14 ലക്ഷത്തിലേറെപ്പേരാണ് വിമാനമാർഗമെത്തിയത്. ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 10,000 വിമാനങ്ങൾ വഴി 71 രാജ്യങ്ങളിലെ 238 വിമാനത്താവളങ്ങളിൽ നിന്നാണ് തീർഥാടകർ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.