ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരുടെ ഇന്‍റര്‍വ്യൂ ഡിസംബർ 22 മുതല്‍
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് വേളയില്‍ തീര്‍ഥാടക സംഘങ്ങളെ സഹായിക്കേണ്ട സംസ്ഥാന ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരെ തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ഡിസംബർ 22 മുതല്‍ ആരംഭിക്കും. വെള്ളിയാഴ്ച വരെ നാല് ദിവസങ്ങളിലായി കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി കാര്യാലയത്തിലാണ് ഇന്റര്‍വ്യൂ.
ഹാജരാക്കേണ്ട രേഖകള്‍: ഹജ് ഇന്‍സ്‌പെക്ടര്‍ അപേക്ഷാഫോം, കാലാവധിയുള്ള ഒറിജിനല്‍ ഇന്റര്‍നാഷണല്‍ പാസ്പോര്‍ട്ട്, കാലാവധിയുള്ള ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത (ഡിഗ്രി/തത്തുല്യം) തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ഹജ്ജ്/ഡെപ്യുട്ടേഷനിസ്റ്റ്/എസ്.എച്ച്.ഐ/ കെ.യു.എച്ച് -തെളിയിക്കുന്ന രേഖ (ബാധകമായവര്‍ക്ക്), അവസാന മാസത്തെ സാലറി സ്ലിപ്, വകുപ്പ് തലവനില്‍ നിന്നുള്ള നിരാക്ഷേപപത്രം, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2710717, 2717572.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

