അറഫയിലെ സംവിധാനങ്ങൾ ആഭ്യന്തര മന്ത്രി പരിശോധിച്ചു
text_fieldsഅറഫയിലെ സംവിധാനങ്ങൾ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പരിശോധിക്കുന്നു
ജിദ്ദ: ഈ വർഷത്തെ ഹജ്ജിൽ വിവിധ വകുപ്പുകൾക്ക് കീഴിൽ അറഫയിൽ തീർഥാടകർക്ക് വേണ്ടി ഒരുക്കിയ സംവിധാനങ്ങളും സൗകര്യങ്ങളും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പരിശോധിച്ചു. ആഭ്യന്തര, വിദേശ മുത്വവഫ് സ്ഥാപന മേധാവികളുമായി സന്ദർശന വേളയിൽ കൂടിക്കാഴ്ച നടത്തി. തീർഥാടകരുടെ സുരക്ഷ നിലനിർത്തുന്നതിന് മുത്വവഫ് സ്ഥാപനങ്ങളും സുരക്ഷാ ഏജൻസികളും തമ്മിലുള്ള സംയോജനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹജ്ജ് തീർഥാടനത്തിന്റെ എല്ലാ ഘട്ടങ്ങളിലും തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന രീതിയിൽ എല്ലാ സുരക്ഷ ഏജൻസികൾക്കും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകിയിട്ടുണ്ട്. എല്ലാ സുരക്ഷ, സൈനിക മേഖലകളും ഒരു ടീമായി പ്രവർത്തിക്കുന്നു. എല്ലാ കണക്കുകളും സൂചകങ്ങളും പോസിറ്റീവ് ആണെന്നും എന്നാൽ എല്ലാം ആവശ്യാനുസരണം കൃത്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തത്സമയ നിരീക്ഷണം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അറഫയിൽ തീർഥാടകരെ സ്വീകരിക്കുന്നതിനായി തയാറാക്കിയതും വികസിപ്പിച്ചതുമായ നിരവധി ക്യാമ്പുകൾ ആഭ്യന്തര മന്ത്രി പരിശോധിക്കുകയും ഈ വർഷത്തെ ഹജ്ജിനായി വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

