ഹജ്ജിന് പോയവർക്കുള്ള സുരക്ഷയും ക്ഷേമവും പരിശോധിക്കാൻ ഫീൽഡ് സന്ദർശനം നടത്തി ബഹ്റൈൻ ഹജ്ജ് മിഷൻ മേധാവി
text_fieldsമനാമ: ബഹ്റൈനിൽനിന്ന് ഹജ്ജിന് പോയവർക്കുള്ള സുരക്ഷയും ക്ഷേമവും പരിശോധിക്കാൻ മദീനയിൽ ഫീൽഡ് സന്ദർശനം നടത്തി ബഹ്റൈൻ ഹജ്ജ് മിഷൻ മേധാവി ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താനും ഉദ്യോഗസ്ഥരും. ടൂർ ഓപറേറ്റർമാരെയും സംഘാംങ്ങളെയും സന്ദർശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തീർഥാടകർക്കായി ലഭിക്കുന്ന സേവനങ്ങൾ അവലോകനം ചെയ്തു. തീർഥാടകരുടെ ഈ വർഷത്തെ സീസൺ കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കുന്നതിനും ആത്മവിശ്വാസത്തോടെ ഹജ്ജ് പൂർത്തിയാക്കാനുമുള്ള ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രാധാന്യത്തെ അദ്നാൻ ബിൻ അബ്ദുല്ല പറഞ്ഞു.
സേവനനിലവാരം മെച്ചപ്പെടുത്തുന്നതിന് മിഷനും ടൂർ ഓപറേറ്റർമാരും തമ്മിലുള്ള സഹകരണത്തിന്റെ ഏകോപനത്തിന്റെ തുടർച്ചയായ ആവശ്യകതകളെയും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

