Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ്​: കോഴിക്കോട്ടു...

ഹജ്ജ്​: കോഴിക്കോട്ടു നിന്നുള്ള വിമാന നിരക്കിൽ 42000 രൂപ കുറച്ച്​ കേന്ദ്രമന്ത്രിയുടെ കത്ത്​ ​

text_fields
bookmark_border
hajj
cancel

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീർഥാടകരുടെ യാത്രക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാറിനെ ഔദ്യോഗികമായി അറിയിച്ചു. 1,65,000 ആക്കിയ വിമാന നിരക്കിൽ 42000 രൂപ കുറച്ച്​ 1,23,000 രൂപയാക്കി. ഹജ്ജ്​ ചുമതലയുള്ള മന്ത്രി വി. അബ്​ദുറഹിമാ​ന്‍റെ കത്തിന്​ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അയച്ച മറുപടിയിലാണ്​ നിരക്ക്​ കുറച്ച വിവരം അറിയിച്ചത്​.

കേരളത്തിൽ നിന്നുള്ള കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയന്‍റുകളിൽ നിന്നുള്ള വിമാന നിരക്ക്​ യുക്തിസഹമായിരുന്നെങ്കിൽ കോഴിക്കോട്ടുനിന്നുള്ളത്​ ഉയർന്നതായിരുന്നെന്ന്​ ബോധ്യപ്പെട്ടതായി മറുപടിയിൽ പറയുന്നു. ടെക്നിക്കൽ, ഓപറേഷനൽ, കൊമേഴ്​സ്യൽ ഘടകങ്ങൾ പരിഗണിച്ച്​ എയർലൈൻ കമ്പനികൾ സമർപ്പിച്ച ബിഡ്​ പരിഗണിച്ചാണ്​ ഹജ്ജ്​ വിമാന നിരക്ക് നിശ്ചയിച്ചത്​.

നിരക്ക്​ കൂടുതലാണെന്ന്​ ബോധ്യപ്പെട്ടതിനാൽ പ്രശ്നത്തിൽ വ്യക്തിപരമായി ഇടപെടുകയും കോഴിക്കോട്ടുനിന്നുള്ള യാത്രക്കാ​രുടെ താൽപര്യം സംരക്ഷിക്കണമെന്ന്​ എയർ ടെൻഡർ കമ്മിറ്റിയോട്​ ആവശ്യപ്പെടുകയും ചെയ്തതായും കേന്ദ്രമന്ത്രി പറഞ്ഞു.

കൂടിയാലോചനകൾക്കു ശേഷം കോഴിക്കോട്ടു നിന്നുള്ള വിമാന നിരക്ക്​ 1977 ഡോളർ എന്നത്​ 507 ഡോളർ കുറച്ച്​ (ഏകദേശം 42,000 രൂപ) 1470 ആക്കാൻ തീരുമാനിച്ചതായും കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut airportflight fareHajj
News Summary - Hajj: Union Minister's letter to reduce flight fare from Kozhikode by Rs 42000
Next Story