ഹജ്ജ് ട്രെയിനർ: കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ എട്ടിന്
text_fieldsമലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രെയിനർമാരാകാൻ ഓൺലൈനായി അപേക്ഷ സമർപ്പിച്ച നിശ്ചിത യോഗ്യതയുള്ളവർക്കുള്ള കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് നവംബർ എട്ടിന് രാവിലെ 10.30 മുതൽ നടക്കും. മാതൃകാപരീക്ഷ വ്യാഴാഴ്ച ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ ലഭ്യമാകും. പരീക്ഷയുടെ യു.ആർ.എൽ നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാകും. യോഗ്യരായ അപേക്ഷകർക്ക് അവരുടെ യൂസർ ഐഡി ഉപയോഗിച്ച് പരിശോധിക്കാം. വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ്: https://www.hajcommittee.gov.in
സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ: ഏഴുവരെ അപേക്ഷിക്കാം
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്രയാകുന്നവരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ സേവനത്തിന് താൽപര്യമുള്ളവർക്ക് നവംബർ ഏഴുവരെ അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കാണ് അപേക്ഷിക്കാനാവുക. കൂടുതൽ വിവരങ്ങൾ ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ് https://www.hajcommittee.gov.inൽ.
ഹജ്ജ് ഓഫിസിൽ എൽ.ഡി ടൈപ്പിസ്റ്റ്
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒന്ന്. വിവരങ്ങൾക്ക് https://keralahajcommittee.org.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

