ഹജ്ജ്: ക്രമനമ്പർ 3911 വരെയുള്ളവർക്ക് കൂടി അവസരം
text_fieldsമലപ്പുറം: ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിങ് സമർപ്പിച്ചവരിൽ വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പർ 3911 വരെയുള്ള അപേക്ഷകർക്കുകൂടി അവസരം ലഭിച്ചു. പുതുതായി വെയ്റ്റിങ് ലിസ്റ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ഉടൻ കൊച്ചിൻ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടക്കണമെന്ന് അധികൃതർ അറിയിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ അപേക്ഷാഫോറം, അനുബന്ധ രേഖകൾ, ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എന്നിവ ഉടൻ സമർപ്പിക്കണം. ഫോൺ: 0483-2710717. Website: https://hajcommittee.gov.in
കൊച്ചിയിൽ നിന്ന് രണ്ടു പ്രത്യേക വിമാനങ്ങൾ
മലപ്പുറം: ഹജ്ജിന് കൊച്ചിയിൽനിന്ന് രണ്ടു പ്രത്യേക വിമാനങ്ങൾ സർവിസ് നടത്തും. മേയ് 28ന് രാവിലെ 7.55നും 29ന് പുലർച്ച മൂന്നിനുമാണ് സർവിസുകൾ. വെയ്റ്റിങ് ലിസ്റ്റിൽനിന്ന് പുതുതായി അവസരം ലഭിച്ചവർക്കും കണ്ണൂർ എംബാർക്കേഷൻ പോയന്റിൽ നിന്ന് മാറിയവർക്കും കൊച്ചിയിൽനിന്നുള്ള ഈ വിമാനങ്ങളിലാകും യാത്ര. വിവരങ്ങൾ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

