ഹജ്ജ് വിജയകരം, അടുത്ത വർഷത്തേക്കുള്ള തയാറെടുപ്പ് തുടങ്ങി -മക്ക ഡെപ്യൂട്ടി ഗവർണർ
text_fieldsമക്ക ഡെപ്യൂട്ടി അമീർ സഊദ് ബിൻ മിശ്അൽ
മക്ക: ഹജ്ജ് സീസൺ വിജയകരമാണെന്ന് മക്ക ഡെപ്യൂട്ടി അമീർ സഊദ് ബിൻ മിശ്അൽ വ്യക്തമാക്കി. സുരക്ഷ, ആരോഗ്യം, സേവനം എന്നീ രംഗങ്ങളിലെ പ്രവർത്തനങ്ങൾ വിജയകരമാണ്. അടുത്ത വർഷത്തെ ഹജ്ജ് സീസണുള്ള തയാറെടുപ്പ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. തീർഥാടകർക്കായി ഒരുക്കിയ പ്രവർത്തന പദ്ധതികളുടെ മികച്ച നിർവഹണത്തെ അദ്ദേഹം പ്രശംസിച്ചു.
ഇത് അവർക്ക് സുരക്ഷ, എളുപ്പം, മനസ്സമാധാനം എന്നിവയുടെ അന്തരീക്ഷത്തിൽ ഹജ്ജ് നിർവഹിക്കാൻ സഹായമാക്കി. തീർഥാടനത്തിന്റെ വിജയം ഉറപ്പാക്കുന്നതിന് തുടർച്ചയായി പിന്തുണയും മാർഗനിർദേശങ്ങളും നൽകിയതിന് ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് എന്നിവരോട് നന്ദിയും കടപ്പാടും അറിയിച്ചു. സുരക്ഷ, ആരോഗ്യം, സേവന മേഖലകളുടെയും പുരുഷ-വനിത വളൻറിയർമാരുടെയും ശ്രമങ്ങളെ മക്ക ഡെപ്യൂട്ടി ഗവർണർ പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.