Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹ​ജ്ജ്​: സൗ​ദി...

ഹ​ജ്ജ്​: സൗ​ദി ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ സേ​വ​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യം -ഖ​ലീ​ൽ ത​ങ്ങ​ൾ

text_fields
bookmark_border
hajj
cancel
camera_alt

ജി​ദ്ദ ഐ.​സി.​എ​ഫ് ഒ​രു​ക്കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ

അ​ൽ​ബു​ഖാ​രി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ലോ​ക​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മാ​തൃ​ക​പ​ര​വും പ്ര​ശം​സ​നീ​യ​വു​മാ​ണെ​ന്ന്​ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ​ബു​ഖാ​രി പ്ര​സ്താ​വി​ച്ചു.

ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ജി​ദ്ദ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ജി​ദ്ദ ഐ.​സി.​എ​ഫ് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. വി​ശ്വാ​സി​ക​ളു​ടെ യാ​ത്ര, ഭ​ക്ഷ​ണം, ആ​രോ​ഗ്യം, സു​ര​ക്ഷ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം തി​ക​ഞ്ഞ പ​രി​ഗ​ണ​ന​യും പ​ഴു​ത​ട​ച്ച ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​വും ഒ​രു​വി​ധ പ്ര​യാ​സ​ങ്ങ​ളു​മി​ല്ലാ​തെ ഹ​ജ്ജ് ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് പ​രി​ശ്ര​മി​ച്ച സ​ൽ​മാ​ൻ രാ​ജാ​വി​നെ മ​അ്ദി​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ഖ​ലീ​ൽ ത​ങ്ങ​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

ലോ​ക​ത്ത് ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ൽ​ക്കു​ന്ന​തി​ന് ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ളു​ടെ​യും അ​റ​ഫ മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ​യും അ​ന്തഃ​സ​ത്ത ഉ​ൾ​ക്കൊ​ണ്ട് ജീ​വി​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും ത​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തി. മ​അ്ദി​ൻ അ​ക്കാ​ദ​മി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം സ്വീ​ക​ര​ണ സം​ഗ​മ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ഐ.​സി.​എ​ഫ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ സ​ഖാ​ഫി ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ പെ​രു​വ​ള്ളൂ​ർ സ്വാ​ഗ​ത​വും അ​ബു മി​സ്ബാ​ഹ് ഐ​ക്ക​ര​പ്പ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

ബ​ഷീ​ർ പ​റ​വൂ​ർ, അ​ബ്​​ദു​റ​ഹിം വ​ണ്ടൂ​ർ, അ​ബ്ബാ​സ് ചെ​ങ്ങാ​നി, യൂ​സു​ഫ് മേ​ൽ​മു​റി, മു​ഹ​മ്മ​ദ് നെ​ല്ലി​ക്കു​ത്ത്, സു​ലൈ​മാ​ൻ സ​അ​ദി ക​ർ​ണാ​ട​ക, മൊ​യ്തീ​ൻ​കു​ട്ടി സ​ഖാ​ഫി, മു​ഹ​മ്മ​ദ് അ​ൻ​വ​രി, ക​ലാം അ​ഹ്‌​സ​നി, അ​ബ്ദു റ​സാ​ഖ് എ​ട​വ​ണ്ണ​പ്പാ​റ, അ​ഹ്​​മ​ദ് ക​ബീ​ർ, ഹ​സ​ൻ മേ​ൽ​മു​റി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serviceshajjsaudi arabiacommendable
News Summary - Hajj-Services of Saudi rulers commendable - Khalil thangal
Next Story