ഹജ്ജ് കർമങ്ങൾക്ക് തുടക്കം;ഹാജിമാർ ഇന്ന് അറഫയിൽ
text_fieldsമിന താഴ്വരയുടെ രാത്രി ദൃശ്യം
മക്ക: ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ 18 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകർ ഇന്ന് ചരിത്രപ്രസിദ്ധമായ അറഫ മൈതാനിയിൽ സംഗമിക്കും. പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനും വിശ്വാസികളുടെ മഹാപ്രവാഹത്തെ വരവേൽക്കാനും അറഫ മൈതാനം പൂർണ സജ്ജം. ഹജ്ജിന്റെ പരമപ്രധാനമായ ചടങ്ങായ അറഫ സംഗമത്തിന്, ലോക മുസ്‌ലിംകളുടെ പ്രതിനിധികളായി ഒത്തുചേരുന്ന ഹാജിമാർ ‘ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന തൽബിയത്ത് ധ്വനികളാൽ പുണ്യഭൂമിയെ ആത്മീയസാന്ദ്രമാക്കും.
ചൊവ്വാഴ്ച നമിറ പള്ളിയിൽ നടക്കുന്ന അറഫ പ്രഭാഷണത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമാവുക. തിങ്കളാഴ്ച രാത്രി മുതൽ മിന താഴ്‌വരയിൽ തങ്ങിയ തീർഥാടക ലക്ഷങ്ങൾ പുലർച്ചെയോടെ തന്നെ അറഫ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ത്യയിൽ നിന്നെത്തിയ ഒന്നേമുക്കാൽ ലക്ഷത്തോളം തീർഥാടകരും ഇന്ന് അറഫ സംഗമത്തിെൻറ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

