പുണ്യസ്ഥലങ്ങളിൽ ഒരുക്കം പൂർണം; തയാറെടുപ്പുകൾ പരിശോധിച്ച് ഹജ്ജ് മന്ത്രി
text_fieldsപുണ്യസ്ഥലങ്ങളിലെ ഹജ്ജ് സീസൺ തയാറെടുപ്പുകൾ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പരിശോധിക്കുന്നു
മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിനായി പുണ്യസ്ഥലങ്ങളിലെ ഒരുക്കം പൂർണം. ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അതത് സ്ഥലങ്ങളിലെത്തി പരിശോധിച്ചു. സൽമാൻ രാജാവിന്റെ നിർദേശങ്ങളുടെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ കർശനമായ തുടർനടപടികളുടെയും വെളിച്ചത്തിലാണിത്.
പുണ്യസ്ഥലങ്ങളിലെ ഹജ്ജ് സീസൺ തയാറെടുപ്പുകൾ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പരിശോധിക്കുന്നു
തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും ഉറപ്പാക്കുകയും തീർഥാടകർക്ക് നൽകുന്ന സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയുടെ തയാറെടുപ്പ് പരിശോധിക്കുകയും ചെയ്യുന്നതിന് കൂടിയാണ് ഈ നടപടി. പുണ്യസ്ഥലങ്ങളിലെ സേവനത്തിനായുള്ള നിരവധി കമ്പനികളുടെ ഒരുക്കങ്ങൾ ഹജ്ജ് മന്ത്രി വിലയിരുത്തി.
നിലവിലുള്ള സംവിധാനങ്ങൾ, താമസ പദ്ധതികൾ, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം എന്നിവ പരിശോധിച്ചു. പുണ്യസ്ഥലങ്ങളിൽ കിദാന കമ്പനി നടപ്പാക്കുന്ന വികസന പദ്ധതികളും മന്ത്രി കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

