Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ്​ തീർഥാടകരുടെ...

ഹജ്ജ്​ തീർഥാടകരുടെ താമസത്തിന്​ 4,28,000 മുറികൾ; 18 ലക്ഷം തീർഥാടകർക്ക് പാർപ്പിട സൗകര്യമായി

text_fields
bookmark_border
Hajj 2025
cancel

മക്ക: ഹജ്ജ്​ തീർഥാടകരുടെ താമസത്തിന്​ മക്കയിൽ തയാറാക്കിയിരിക്കുന്നത്​ 4,28,000 മുറികൾ. 18 ലക്ഷം തീർഥാടകരെ ഉൾക്കൊള്ളാൻ ഈ സൗകര്യങ്ങൾക്കാവും. തീർഥാടകരുടെ താമസത്തിന്​ 76 ലക്ഷം ചതുരശ്ര മീറ്റർ പരിധിക്കുള്ളിൽ 3,149 ഭവനങ്ങൾക്കാണ്​ പെർമിറ്റ്​ നൽകിയതെന്നും മക്ക മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ആവശ്യമായ എല്ലാ നിബന്ധനകളും പൂർത്തിയാക്കിയ ശേഷം തീർഥാടകർക്ക്​ സുരക്ഷിതവും സുഖപ്രദവുമായ താമസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.

കർശനമായ നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കുന്നതിലൂടെയും അംഗീകൃത നിബന്ധനകൾ പാലിക്കുന്നതിലൂടെയും തീർഥാടകരുടെ താമസം ഏറ്റവും ഉയർന്ന നിലവാരത്തിലാക്കാനുള്ള ദൗത്യത്തി​ന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടിയെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു.

ജീവിത നിലവാരം ഉയർത്തുന്നതിനും ഹജ്ജ് പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സുരക്ഷയുടെയും സുഖസൗകര്യങ്ങളുടെയും ഉയർന്ന നിലവാരം പാലിക്കുന്നതിലൂടെ ഭവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimsAccommodationHajj 2025
News Summary - Hajj 2025: 4,28,000 rooms for pilgrims' accommodation
Next Story