Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഅറഫയിലലിഞ്ഞ് ഹാജിമാർ

അറഫയിലലിഞ്ഞ് ഹാജിമാർ

text_fields
bookmark_border
അറഫയിലലിഞ്ഞ് ഹാജിമാർ
cancel

മ​ക്ക: പ്രാ​ർ​ഥ​ന​ക​ൾ പെ​രു​മ​ഴ​യാ​യി പെ​യ്ത അ​റ​ഫ​യി​ൽ തീ​ർ​ഥാ​ട​ക​ല​ക്ഷ​ങ്ങ​ളു​ടെ സാ​ഗ​രം. ഹ​ജ്ജി​​ന്റെ ശ്രേ​ഷ്ഠ​മാ​യ ക​ർ​മം അ​റ​ഫ​യാ​ണെ​ന്ന പ്ര​വാ​ച​കാ​ധ്യാ​പ​നം നെ​ഞ്ചേ​റ്റി മു​സ്​​ലിം ലോ​കം വി​ശ്വ​മ​ഹാ സം​ഗ​മ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി പ​ങ്കു​ചേ​ർ​ന്നു. ചൊ​വ്വാ​ഴ്​​ച 20 ല​ക്ഷം ഹാ​ജി​മാ​ർ അ​ണി​നി​ര​ന്ന അ​റ​ഫാ​മൈ​താ​നി കോ​വി​ഡി​ന് ശേ​ഷം ആ​ദ്യ​മാ​യി മ​നു​ഷ്യ​സാ​ഗ​ര​മാ​യി മാ​റി. ഭ​ക്തി​മ​ന്ത്ര​ങ്ങ​ളു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ അ​ല്ലാ​ഹു​വി​​ന്റെ അ​തി​ഥി​ക​ൾ ഓ​രോ കൈ​വ​ഴി​ക​ളി​ലൂ​ടെ​യും അ​റ​ഫ​യി​ലേ​ക്കൊ​ഴു​കി.

അ​റ​ഫ മൈ​താ​നി​യി​ലെ ന​മി​റ പ​ള്ളി​യി​ൽ സൗ​ദി പ​ണ്ഡി​ത​സ​ഭാം​ഗം ഡോ. ​യൂ​സു​ഫ്​ ബി​ൻ സ​ഈ​ദ്​ അ​റ​ഫാ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ന​ന്മ​ക​ളി​ൽ സ​ഹ​ക​രി​ച്ച്​ ഐ​ക്യ​വും സ​മാ​ധാ​ന​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ അ​റ​ഫ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു. അ​റ​ഫ പ്ര​ഭാ​ഷ​ണ​ത്തി​ന്​ ശേ​ഷം തീ​ർ​ഥാ​ട​ക​ർ ജ​ബ​ലു​റ​ഹ്മ​ക്ക്​ സ​മീ​പം ഒ​രു​ക്കി​യ താ​ൽ​ക്കാ​ലി​ക ത​മ്പു​ക​ളി​ലേ​ക്ക് മാ​റി. സൂ​ര്യാ​സ്ത​മ​നം വ​രെ അ​വ​ർ മ​ന​മു​രു​കി പ്രാ​ർ​ഥി​ച്ചു.

ഇ​ട​ത്താ​വ​ള​മാ​യ മു​സ്​​ദ​ലി​ഫ​യി​ൽ എ​ത്തി രാ​പ്പാ​ർ​ത്ത​ശേ​ഷം പു​ല​ർ​ച്ച​യോ​ടെ പി​ശാ​ചി​​ന്റെ സ്തൂ​പ​മാ​യ ജം​റ​ത്തു​ൽ അ​ഖ്ബ​യി​ൽ ക​ല്ലേ​റ് ക​ർ​മം നി​ർ​വ​ഹി​ക്കും. ബ​ലി​ക​ർ​മം കൂ​ടി ന​ട​ത്തു​ന്ന​തോ​ടെ ഹ​ജ്ജി​ന് അ​ർ​ധ​വി​രാ​മം കു​റി​ക്കും. ഇ​ന്ത്യ​ൻ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക്​ കീ​ഴി​ൽ തീ​ർ​ഥാ​ട​ക​ർ സു​ബ്ഹി ന​മ​സ്കാ​ര​ത്തോ​ടെ അ​റ​ഫ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arafa dayHajj News
Next Story