സേവനങ്ങളിൽ വീഴ്ച: നാല് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു
text_fieldsവെള്ളിയാഴ്ച മക്ക മസ്ജിദുൽ ഹറാമിൽ നമസ്കാരത്തിൽ പങ്കെടുത്ത ഉംറ തീർഥാടകർ
റിയാദ്: തീർഥാടകർക്ക് പുതിയ നിയമം അനുസരിച്ചുള്ള താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നാല് ഉംറ സർവിസ് കമ്പനികളെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം സസ്പെൻഡ് ചെയ്തു. സേവനങ്ങള്‍ നല്കുന്നതില് ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനുമാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്. ഈ കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ് ചെയ്തത്. നിയമലംഘനം വരുത്തിയ മറ്റ് ഉംറ സർവിസ് കമ്പനികള്‍ക്ക് പിഴ ചുമത്തി. ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസ് നേടിയിട്ടുള്ള ഹോട്ടലുകൾ, അപ്പാർട്ട്മെൻറുകൾ, വില്ലകൾ തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറൊപ്പിട്ട രേഖകൾ മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിലും അതനുസരിച്ചുള്ള താമസസൗകര്യം ഉംറ തീർഥാടകർക്ക് ഒരുക്കി നൽകാത്തതിനുമാണ് നാല് കമ്പനികളെ സസ്പെൻഡ് ചെയ്തത്.
തീര്‍ഥാടകര്‍ക്ക് പൂര്‍ണ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉയര്‍ന്ന നിലവാരത്തിലും പ്രഫഷനലിസത്തിലും സേവനങ്ങള്‍ നല്‍കാനും വീഴ്ചകള്‍ തടയാനുമുള്ള പ്രതിബദ്ധത ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത ചട്ടങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദിഷ്ട ഷെഡ്യൂളുകള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കണമെന്നും എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.
ഇത് സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും തീർഥാടകരുടെയും സന്ദർശകരുടെയും രാജ്യത്തെ താമസത്തിനിടയിൽ അവരുടെ സംതൃപ്തിയും സുഖവും കൈവരിക്കുന്നതിനും സഹായിക്കും. തീർഥാടകരുടെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അവരുടെ അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വിഷൻ 2030’ന് അനുസൃതമായി തീർഥാടകർക്കും മദീനയിലെ മസ്ജിദുന്നബവി സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉംറ കമ്പനികളുമായും സ്ഥാപനങ്ങളുമായും ഉണ്ടാക്കിയ കരാർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഇത് വരുന്നതെന്നും അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

