ഹാജിമാർക്കും വളൻറിയർമാർക്കും അസീർ തനിമ യാത്രയയപ്പ് നൽകി
text_fieldsഅസീർ തനിമ സംഘടിപ്പിച്ച ചടങ്ങിൽ മൗലവി സുബൈർ
കാളികാവ് സംസാരിക്കുന്നു
ഖമീസ് മുശൈത്ത്: അസീർ പ്രവിശ്യയിൽനിന്നും ഹജ്ജിനും വളന്റിയർമാരായും പോകുന്നവർക്ക് തനിമ കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകി. ‘ഹജ്ജിെൻറ ആത്മാവ്’ എന്ന ശീർഷകത്തിൽ മൗലവി സുബൈർ കാളികാവ് മുഖ്യ പ്രഭാഷണം നടത്തി. ലോകത്തിെൻറ വിവിധ കോണുകളിൽനിന്നും വരുന്ന മുസ്ലിംകളുടെ പ്രതിനിധികളുടെ ലോക സംഗമമായ ഹജ്ജ് ആഗോള കേന്ദ്രമായ കഅബ കേന്ദ്ര ബിന്ദുവായി നിർവഹിക്കപ്പെടുന്ന ഉദാത്തമായ ഒരാരാധനയാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തികൾക്കും സമൂഹത്തിനും നന്മയിലേക്കുള്ള കുതിപ്പാണ് ഹജ്ജിലൂടെ സാധ്യമാകേണ്ടതെന്നും ഹാജിമാർക്ക് ഇബ്രാഹീം നബിയുടെയും ഇസ്മാഈൽ നബിയുടെയും ഹാജറാബീവിയുടെയും മാതൃകകകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നേറാൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. അല്ലാഹുവിെൻറ അതിഥികളെ സേവിക്കുകയെന്നത് വളരെ ശ്രേഷ്ഠകരമായ പുണ്യകർമമാണെന്നും അതിനായി മുന്നോട്ടുവന്ന സഹോദരങ്ങൾ മറ്റുള്ളവർക്ക് കൂടി മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിമ ഖമീസ് ഏരിയ കൺവീനർ അബ്ദുൽ റഹ്മാൻ തലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘ഹജ്ജിെൻറ കർമങ്ങൾ’ എന്ന വിഷയത്തിൽ മുഹമ്മദ് അലി ചെന്ത്രാപ്പിന്നി പഠനക്ലാസ് നടത്തി. നജ്മുദ്ദീൻ പത്തിരിപ്പാല, ഇബ്രാഹിം മുനജ്ജം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പർവീസ് പിണറായി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

