പുണ്യസ്ഥലങ്ങളിൽ 70 സേവന കേന്ദ്രങ്ങൾ
text_fieldsപുണ്യസ്ഥലങ്ങളിൽ സജ്ജീകരിച്ച 70 സേവന കേന്ദ്രങ്ങൾ
മക്ക: ഹജ്ജ് തീർഥാടകർക്ക് ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നതിനായി പുണ്യസ്ഥലങ്ങളിൽ 70 സേവന കേന്ദ്രങ്ങൾ സജ്ജമാക്കി. മക്ക-മശാഇർ റോയൽ കമീഷന് കീഴിലെ കിദാന വികസന കമ്പനിയാണ് അറഫയിലും മുസ്ദലിലിഫയിലും ഈ കേന്ദ്രങ്ങൾ ഒരുക്കിയത്. ഹജ്ജ് സീസണിൽ തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിനും പുണ്യസ്ഥലങ്ങളിൽ അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഇത് തീർഥാടക അനുഭവത്തെ പോസിറ്റീവായി സ്വാധീനിക്കുകയും പുണ്യസ്ഥലങ്ങളെ ഉദാരമായ ആതിഥ്യമര്യാദയുടെയും കാര്യക്ഷമമായ സേവന വിതരണത്തിന്റെയും ഒരു മുൻനിര ആഗോള മാതൃകയാക്കുന്നതാണ്. പുണ്യസ്ഥലങ്ങളിലെ സന്നദ്ധസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വെള്ളം, ഭക്ഷണം, അവശ്യവസ്തുക്കൾ എന്നിവയുടെ നേരിട്ടുള്ള വിതരണത്തിന് ഹദ്യത് ഹജ്ജ് ഉംറ അസോസിയേഷൻ മേൽനോട്ടം വഹിക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ സി.ഇ.ഒ തുർക്കി അൽഹാതിർഷി പറഞ്ഞു. ഹജ്ജ് സീസണിൽ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കാൻ 200 വളന്റിയർമാരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

