മക്ക ഹറമിൽ സേവനത്തിന് 355 വനിത സ്കൗട്ടുകൾ
text_fieldsമക്ക ഹറമിൽ സേവനനിരതരായ വനിത സ്കൗട്ടുകൾ
മക്ക: മസ്ജിദുൽ ഹറാമിനുള്ളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് 355 സൗദി വനിത സ്കൗട്ടുകൾ. തീർഥാടകരെ സേവിക്കുന്നതിനായി സൗദി സ്കൗട്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊതുസേവന ക്യാമ്പുകളുടെ ഭാഗമായാണിത്.
ഹറം സുരക്ഷാസേനയുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. തീർഥാടകരെ പ്രത്യേകിച്ച് സ്ത്രീകളെ അവരുടെ നമസ്കാര മേഖലകളിലേക്ക് നയിക്കുക, അവരുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും സൗകര്യമൊരുക്കുക, കാണാതായവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക, പ്രായമായവരെയും പ്രത്യേക ആവശ്യങ്ങളുള്ളവരെയും സഹായിക്കുക എന്നീ സേവനങ്ങളാണ് ഇവർ ചെയ്യുന്നത്.
സന്നദ്ധസേവനത്തോടുള്ള അവരുടെ അഭിനിവേശവും തീർഥാടകരെ സേവിക്കാനുള്ള അവരുടെ സ്നേഹവുമാണ് പെൺകുട്ടികളുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ഗേൾ സ്കൗട്ട്സ് ക്യാമ്പ് കമാൻഡർ ഗദാ ബിൻത് അബ്ദുല്ല അൽമുത്തലിഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

