മക്കയിൽ മുനിസിപ്പൽ സേവനത്തിന് 22,000 പേർ
text_fieldsഹജ്ജ് സീസണിനായുള്ള മക്ക മുനിസിപ്പാലിറ്റിയുടെ തയാറെടുപ്പുകൾ
മക്ക: ഹജ്ജ് സീസണിനായുള്ള ഒരുക്കം മക്ക മുനിസിപ്പാലിറ്റി പൂർത്തിയാക്കി. സേവനത്തിനായി 22,000 പേർ രംഗത്തുണ്ടാകും. 2,800-ലധികം ഭാരമേറിയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിക്കും. ശുചീകരണ ജോലികൾക്കായി 14,000 പേരെയാണ് നിയോഗിക്കുക. മാലിന്യങ്ങൾക്കായി 87,000 പെട്ടികൾ, 1,235 വൈദ്യുത മാലിന്യ കോപാക്ടർ എന്നിവ തയാറെടുപ്പുകളിൽ ഉൾപ്പെടും. ഇതിലൊന്നിന് ശരാശരി 10 ടൺ വരെ ശേഷിയുള്ളതാണ്. 118 ഗ്രൗണ്ട് സ്റ്റോറേജ് ഏരിയകൾ, 15,300 തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന 177 താമസ ഹാളുകൾ, പ്രതിദിനം 700-ൽ അധികം സാമ്പിളുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള പ്രധാന ഭക്ഷ്യ സുരക്ഷ ലബോറട്ടറി, പ്രതിദിനം 200 സാമ്പിളുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള നാല് മൊബൈൽ ലബോറട്ടറികൾ എന്നിവയും ഹജ്ജ് സീസൺ പദ്ധതിയിലുൾപ്പെടും.
മുനിസിപ്പൽ സേവനങ്ങൾക്കായി ഒരു ഓപറേഷൻ കേന്ദ്രമുണ്ടാകും. ദ്രുതഗതിയുള്ള സേവനവും ഫലപ്രദമായ ഏകോപനവും ഉറപ്പാക്കാൻ സംയുക്ത ഓപറേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. മിനയിലെ 22 കേന്ദ്രങ്ങൾ, മുസ്ദലിഫയിൽ മൂന്ന് കേന്ദ്രങ്ങൾ, അറഫയിലെ മൂന്ന് കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ പുണ്യസ്ഥലങ്ങളിൽ 28 മുനിസിപ്പൽ സേവന കേന്ദ്രങ്ങളുണ്ട്. പുണ്യസ്ഥലങ്ങളുടെ പൂർണമായ കവറേജ് ഇത് ഉറപ്പാക്കുന്നു. തീർഥാടകരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ആവശ്യമായ സേവനങ്ങൾ ഉചിതമായി നൽകുന്നതിനും ഈ കേന്ദ്രങ്ങൾ ആധുനിക സാങ്കേതികവിദ്യകളും നിർമിതബുദ്ധിയും ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

