Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്: തീർഥാടകർക്ക് നൽകുക 2,100 റിയാൽ
text_fieldsbookmark_border
Listen to this Article
കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന തീർഥാടകർക്ക് യാത്രചെലവിലേക്കായി നൽകുക 2,100 സൗദി റിയാൽ. ഈ തുക കൈപ്പറ്റാൻ പാൻകാർഡ് നിർബന്ധമാണ്. ആർ.ബി.ഐ മാനദണ്ഡപ്രകാരമാണ് നടപടി. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽനിന്നാണ് തുക വിതരണം ചെയ്യുക. ഇതിനായി തീർഥാടകർ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ (www.hajcmmittee.com) പാൻകാർഡ് നമ്പർ കൂടി ഉൾപ്പെടുത്തണം. കവർ ഹെഡായി നൽകിയ ആൾക്ക് പാൻകാർഡ് ഇല്ലെങ്കിൽ കൂട്ടത്തിലുള്ള തീർഥാടകരിൽ ആർക്കെങ്കിലും ഉണ്ടായാൽ മതി.
Next Story

