Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_right‘ഹജ്റുൽ അസ്​വദി’നും...

‘ഹജ്റുൽ അസ്​വദി’നും ചുറ്റും അലങ്കാര തുന്നലുള്ള തുണി മാറ്റിസ്ഥാപിച്ചു

text_fields
bookmark_border
‘ഹജ്റുൽ അസ്​വദി’നും ചുറ്റും അലങ്കാര തുന്നലുള്ള തുണി മാറ്റിസ്ഥാപിച്ചു
cancel
camera_alt

കഅ്​ബയിലെ ‘ഹജ്​റുൽ അസ്​വദി’ന്​ ചുറ്റും അലങ്കാര തുന്നലുള്ള തുണി മാറ്റി സ്ഥാപിക്കുന്നു

ജിദ്ദ: കഅ്​ബയിലെ ‘ഹജ്​റുൽ അസ്​വദി’നും ‘റുക്​നുൽ യമാനിക്കും’ ചുറ്റും അലങ്കാര തുന്നലുള്ള (എംബ്രോയ്​ഡറി ചെയ്​ത) തുണി കഷണങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ഇരുഹറം കാര്യാലയത്തിന്റെ മേൽനോട്ടത്തിൽ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ സമുച്ചയത്തിലെ വിദഗ്​ധരാണ്​ ‘ഹജ്​റുൽ അസ്​വദി’നും ‘റുക്​നുൽ യമാനിക്കും’ ചുറ്റും സ്വർണ നിറത്തിലുള്ള നൂലിനാൽ അലങ്കാരം തുന്നിയ തുണി കഷണങ്ങൾ മാറ്റി സ്ഥാപിച്ചത്​.


ആറ്​ വിദഗ്​ധരായ തയ്യൽക്കാർ 20 ദിവസമെടുത്താണ്​ പുതിയ തുണികഷ​ണങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്​. ത്വവാഫിന്​ എത്തുന്നവരുടെ എണ്ണം കൂടിയത്​ കണക്കിലെടുത്തും ‘ഹജ്​റുൽ അസ്​വദി’ലും ‘റുക്​നുൽ യമാനി’യിലും സലാം പറയുന്നവർക്ക്​ കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണിത്​.

‘ഹജ്​റുൽ അസ്​വദി’നും ‘റുക്​നുൽ യമാനി’ക്കും ചുറ്റും ഏറ്റവും ഉയർന്ന നിലവാരമുള്ളതും ഓട്ടോമാറ്റിക് എംബ്രോയ്ഡറിയിൽ (താജിമ മെഷീൻ) ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടും കൂടിയാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നതെന്ന്​ കിസ്​വ സമുച്ചയകാര്യ അണ്ടർ സെക്രട്ടറി എൻജി. അംജദ്​ അൽഹാസ്​മി പറഞ്ഞു.


എംബ്രോയ്ഡറിങ്​ പ്രക്രിയയിൽ സ്വർണ നിറത്തിലുള്ള നൂലുകളാണ്​ ഉപയോഗിച്ചിരിക്കുന്നത്​. കറുത്ത തുണിയിലാണ്​​ എംബ്രോയ്ഡറി ചെയ്യുന്നത്​. കിസ്​വയുടെ പരിപാലനത്തിനായുള്ള വകുപ്പ് ഉദ്യോഗസ്ഥർ​ കിസ്​വ തുടർച്ചയായി പരിശോധിക്കുന്നുണ്ട്​. ഹജ്റുൽ അസ്​വദിന്റെയും റുക്​നുൽ യമാനിയുടെയും ഭാഗം ഉൾപ്പെടെ കിസ്​വയുടെ ഏതെങ്കിലും ഭാഗങ്ങളിൽ വല്ല കേടുപാടുകൾ കണ്ടാൽ അത് ഉടനെ​ പരിഹരിക്കുന്നുണ്ടെന്നും അൽഹാസ്​മി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajar al AswadKiswat Al Kaaba
Next Story