ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്ന്, നാല് തീയതികളിൽ
text_fieldsഗുരുവായൂർ: ഏകാദശി ഡിസംബർ മൂന്ന്, നാല് തീയതികളിലായി ആഘോക്കും. ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. നാലിന് ദേവസ്വം വക വിളക്കാഘോഷം. മൂന്നിനും നാലിനും ഏകാദശി പ്രസാദ ഊട്ട് ഉണ്ടാകും.
ഗജരാജൻ കേശവൻ അനുസ്മരണം ഡിസംബർ രണ്ടിന് നടത്തും. ഇത്തവണ രണ്ടു ദിവസമായാണ് ഏകാദശി. 57.38 നാഴിക ഏകാദശിയായി വരുന്നത് ഡിസംബർ മൂന്നിനാണ്. ഈ സാഹചര്യത്തിൽ ക്ഷേത്രം തന്ത്രിയുടെയും ഊരാളന്റെയും അഭിപ്രായമനുസരിച്ച് മൂന്നിന് ഏകാദശി ആഘോഷിക്കാൻ നിശ്ചയിച്ചിരുന്നു.
പിന്നീട് ജ്യോതിഷ പണ്ഡിതരുടെയും വൈദികരുടെയും അഭിപ്രായം പരിഗണിച്ചാണ് നാലിനും കൂടി ആഘോഷിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

