ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും
text_fieldsതിരുവനന്തപുരം: ശബരിമല പമ്പയിൽ സെപ്റ്റംബർ 16നും 21നും ഇടയിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 3000 പേരെയാകും ക്ഷണിക്കുക. എത്തുന്നവർക്ക് സ്പെഷൽ ദർശന സൗകര്യം ഒരുക്കും. 3000 പേർക്ക് ഇരിക്കാൻ പന്തൽ നിർമിക്കും. ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായും മറ്റ് മന്ത്രിമാർ രക്ഷാധികാരികളായും സ്വാഗതസംഘം രൂപവത്കരിക്കും. പത്തനംതിട്ട കലക്ടറുടെ നേതൃത്വത്തിൽ ഒരാഴ്ചക്കകം പമ്പയിൽ സ്വാഗതസംഘം വിളിച്ച് പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആലോചന യോഗത്തിൽ മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജെനീഷ് കുമാർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, പത്തനംതിട്ട കലക്ടർ എസ്. പ്രേം കൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കമീഷണർ സി.വി. പ്രകാശ്, വിവിധ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

