Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightവിശ്വസമാധാനത്തിന്‍റെ...

വിശ്വസമാധാനത്തിന്‍റെ അനശ്വര സന്ദേശം -ജി. സുധാകരൻ

text_fields
bookmark_border
വിശ്വസമാധാനത്തിന്‍റെ അനശ്വര സന്ദേശം -ജി. സുധാകരൻ
cancel
Listen to this Article

വിശ്വസാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും വിശ്വസമാധാനത്തിന്‍റെയും അനശ്വരസന്ദേശമാണ് റമദാൻ-ഈദ് ദിനങ്ങൾ പ്രകാശിപ്പിക്കുന്നത്. ചരിത്രപുരുഷനായ അഭിവന്ദ്യ മുഹമ്മദ് നബിയുടെ ജീവിതവും വചനങ്ങളും മനുഷ്യരാശിക്ക് വഴികാട്ടിയാണ്. 150 കോടിയിലേറെ ജനങ്ങൾ ലോകത്ത് ഇസ്​ലാമിന്റെ വഴി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതൽ മനുഷ്യർ ഈ വഴിയിലേക്ക് ആകർഷിക്കപ്പെടുന്നതായി കാണാം.

ഈ കാലത്തെ കഠിനവ്രതത്തിലൂടെ നോമ്പനുഷ്ഠിക്കുന്ന ആളുടെ ശരീരവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കപ്പെടുന്നു. പകൽ മുഴുവൻ ജലപാനങ്ങൾ ത്യജിച്ച് കോടാനുകോടി ജനങ്ങൾ ശാരീരികവും മാനസികവുമായ ഈ സഹനത്തിൽ സ്വമനസ്സാലെ പങ്കുചേരുന്നു. സാമൂഹിക നീതിക്കും സാഹോദര്യത്തിനും വേണ്ടിയുള്ള മാനവരാശിയുടെ മുന്നേറ്റത്തിന് റമദാൻ-ഈദ് ദിനങ്ങൾ കൂടുതൽ ശക്തി പകരും എന്നുള്ളത് തീർച്ചയാണ്. ഏവർക്കും ശുഭകരമായ റമദാൻ-ഈദ് ആശംസകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2022
News Summary - G Sudhakaran about Ramadan
Next Story